ഏതു പ്രായക്കാർക്കും വ്യായാമം ആവശ്യമാണ്. വ്യായാമത്തെ കുറിച്ച് പലരീതിയിലുള്ള സംശയങ്ങളുണ്ട്. എത്രനേരം വ്യായാമം ചെയ്യണം, എപ്പോഴാണ് ചെയ്യേണ്ടത്, വ്യായാമത്തിന് ശേഷം എപ്പോൾ കുളിക്കണം ഇങ്ങനെ പോകുന്നു സംശയങ്ങൾ…
പ്രഭാതഭക്ഷണത്തിന് മുൻപേ വ്യായാമം ചെയ്യുന്നതാണത്രേ അമിതവണ്ണമുള്ളവരിൽ ഏറ്റവും ഗുണകരമായി കണ്ടുവരുന്നത്. വർക്ക് ഔട്ടിനും ഭക്ഷണത്തിനും ഇടയ്ക്കുള്ള സമയം ശരീരത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിൽ നിർണ്ണായക പങ്കുവഹിക്കുന്നുണ്ട്.
ശരീരത്തിൽ അടിഞ്ഞ് കൂടിയ ദുർമേദസ് ഫലപ്രദമായി കുറയ്ക്കാൻ പ്രാതലിന് മുൻപേയുള്ള വ്യായാമം ഉപകരിക്കുന്നു. രാവിലെ പ്രഭാതകൃത്യങ്ങൾ കഴിഞ്ഞാൽ വൈകാതെ വ്യായാമം ചെയ്യണം. എന്ന് കരുതി വെറും വയറ്റിൽ കഠിന വ്യായാമങ്ങൾ ചെയ്യാൻ പാടില്ല.
രാവിലെ ഒരു ഗ്ലാസ് വെള്ളമോ ഗ്രീൻ ടീയോ കഴിച്ചതിന് ശേഷം വ്യായാമം ചെയ്യാമെന്നാണ് ഗവേഷകർ പറയുന്നത്. പ്രാതലിന് ശേഷമാണ് വ്യായാമത്തിന് നീക്കി വയ്ക്കുന്നതെങ്കിൽ രാവിലെ വയറ് നിറയെ ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കണം.
Post Your Comments