ദുബായ് : ദുബായിലേയ്ക്കുള്ള യാത്രയ്ക്കിടെ യുവതിയുടെ1,50,000 ദിര്‍ഹം വില വരുന്ന ഡയമണ്ട് റിംഗ് ഫ്‌ളൈറ്റില്‍ വെച്ച് നഷ്ടപ്പെട്ടു. ബാങ്കോക്കില്‍ നിന്നും ഫ്രാന്‍സിലേയ്ക്കുള്ള യാത്രാ മദ്ധ്യെയായിരുന്നു യുവതിയുടെ ശ്രദ്ധകുറവിനെ തുടര്‍ന്ന് മോതിരം നഷ്ടമായത്.
ദുബായ് എയര്‍പോര്‍ട്ടിലെ ഡ്യൂട്ടി പെയ്ഡ് ഷോപ്പില്‍ നിന്നും സാധനങ്ങള്‍ വാങ്ങുന്നതിനിടയിലാണ് അവരുടെ ഡയമണ്ട് റിംഗിനെ കുറിച്ച് ഓര്‍ത്തത്. തലേദിവസം ഫ്‌ളൈറ്റില്‍ വരുന്നതിനിടെ ബിസിനസ്സ് ക്ലാസില്‍ യാത്രചെയ്യുകയായിരുന്ന അവര്‍ സീറ്റ് പോക്കറ്റില്‍ ഡയമണട് മോതിരം ഊരിവെച്ചത്. എന്നാല്‍ ഇറങ്ങാന്‍ നേരത്ത് അവര്‍ അതിനെ കുറിച്ച് ഓര്‍ത്തതുമില്ല. ഉടന്‍ തന്നെ അവര്‍ ഇക്കാര്യം ദുബായ് പൊലീസിനെ അറിയിച്ചു. പൊലീസിന്റെ സഹായത്തോടെ ഫ്‌ളൈറ്റ് കണ്ടെത്താനായെങ്കിലും ഫ്‌ളൈറ്റ് രാജ്യം വിട്ട് പോയിരുന്നു.
മോതിരം കിട്ടാതെ യുവതി ദുബായ് വിട്ട് പോയിരുന്നില്ല. പിറ്റേദിവസം അവരെ ഒരു ശുഭവാര്‍ത്ത തേടിയെത്തി. നഷ്ടപ്പെട്ട റിംഗ് കൈമോശം വരാതെ അവിടെത്തന്നെ ഉണ്ടെന്നുള്ള വാര്‍ത്തയായിരുന്നു അത്
Post Your Comments