Latest NewsIndia

പെണ്‍കുഞ്ഞിന് ജന്മം നല്‍കിയതിന് ഭര്‍ത്താവ് മുത്തലാഖ് ചൊല്ലി ഉപേക്ഷിച്ചു

ഷംലി: പെണ്‍കുഞ്ഞിന് ജന്മം നല്‍കിയ കാരണത്താല്‍ ഭര്‍ത്താവ് യുവതിയെ മുത്തലാഖ് ചൊല്ലി ഉപേക്ഷിച്ചതായി പരാതി. രണ്ട് വര്‍ഷം മുന്‍പാണ് ഇവരുടെ വിവാഹം നടന്നത്. ഉത്തര്‍പ്രദേശിലെ ഷംലിയിലാണ് സംഭവമുണ്ടായത്. ഒരാഴ്ച മുന്‍പാണ് യുവതി പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ഇതോടെ സ്ത്രീധനം നല്‍കണമെന്ന് ഭര്‍ത്താവും കുടുംബവും ആവശ്യപ്പെടുകയായിരുന്നു.

Also Read : മുത്തലാഖ് ഇരകള്‍ക്ക് പ്രതിമാസം 15,000 രൂപ നല്‍കണം: ഒവൈസി

ആണ്‍കുഞ്ഞിന് ജന്മം നല്‍കാത്തതിനാല്‍ സ്ത്രീധനമായി പണവും ബൈക്കും തന്റെ വീട്ടുകാര്‍ നല്‍കണമെന്നായിരുന്നു ആവശ്യമെന്നും യുവതി പരാതിയില്‍ പറയുന്നു. അതേ സമയം പരാതി രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി അസിസ്റ്റന്റ് പോലീസ് സൂപ്രണ്ട് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button