ശ്രീനഗര്‍: ജമ്മു കാശ്മീരിലെ കുപ്വാര ജില്ലയിലെ ഏറ്റമുട്ടലില്‍ സൈന്യം ഒരു തീവ്രവാദിയെ വധിച്ചു. കുപ്വാര ജില്ലയിലെ സഫ്വലി ഗലിയില്‍ തിങ്കളാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. നിയന്ത്രണരേഖയിലൂടെ നുഴഞ്ഞു കയറാന്‍ ശ്രമിച്ച തീവ്രവാദികളില്‍ ഒരാളെയാണ് സൈന്യം കൊലപ്പെടുത്തിയത്. ഏറ്റുമുട്ടലില്‍ രണ്ടു സൈനികര്‍ക്ക് പരിക്കേറ്റു. മേഖലയില്‍ സ്ഥിതിഗതികള്‍ ശാന്തമായിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.
Also Read: കുപ്വാരയില്‍ ഏറ്റുമുട്ടൽ തുടരുന്നു; രണ്ട് പൊലീസുകാര്‍ കൊല്ലപ്പെട്ടു
Post Your Comments