ചെന്നൈ: ഏറെ കൊട്ടിഘോഷിച്ച് പാര്‍ട്ടി രൂപീകരിച്ച രണ്ട് സൂപ്പര്‍ താരങ്ങള്‍ക്ക് വന്‍ തിരിച്ചടി. രജനികാന്തിന്റെ പാര്‍ട്ടിക്കും കമല്‍ഹാസന്റെ മക്കള്‍ നീതി മയ്യം പാര്‍ട്ടിക്കും ഇതുവരെ ജനപിന്തുണ നേടാനായിട്ടില്ലെന്ന് റിപ്പോര്‍ട്ട്.
സിനിമയില്‍ സൂപ്പര്‍സ്റ്റാറുകള്‍ക്ക് ലഭിക്കുന്ന കയ്യടി രാഷ്ട്രീയത്തിലിറങ്ങിയാലും നേടിയെടുക്കാമെന്നുള്ള താരങ്ങളുടെ കണക്കുകൂട്ടല്‍ തമിഴകത്തെ ഗ്രാമീണമേഖലകളില്‍ പൂര്‍ണമായും തെറ്റിയതായാണ് പാര്‍ട്ടിവൃത്തങ്ങളെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്.
എഐഡിഎംകെയ്ക്കും ഡിഎംകെയ്ക്കും കൈയ്യുള്ള തമിഴ്‌നാട് രാഷ്ട്രീയത്തില്‍ പയറ്റിത്തെളിയാന്‍ കമലിനോ രജനിക്കോ കഴിയില്ലെന്ന സൂചനകളാണ് പാര്‍ട്ടി അണികള്‍ തന്നെ നല്‍കുന്നത്.
തങ്ങളുടെ പാര്‍ട്ടികളില്‍ ചേരുന്നതില്‍ നിന്ന് ജനങ്ങളെ പിന്തിരിപ്പിക്കാന്‍ ഡിഎംകെയും എഐഡിഎംകെയും പരമാവധി ശ്രമിക്കുന്നത് കൊണ്ടാണ് പ്രതിസന്ധിയെന്ന് കമലും രജനിയും പറയുന്നുണ്ടെങ്കിലും സത്യം അതല്ലെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
Post Your Comments