ഫുജൈറ: യുഎഇയിലുണ്ടായ വാഹനാപകടത്തില്‍ സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം. ശനിയാഴ്ച ഫുജൈറയിലാണ് അപകടം ഉണ്ടായത്. അറബ് സഹോദരനും സഹോദരിയുമാണ് മരിച്ചത്. യുവതി ഫിസിഷ്യനും സഹോദരന് എഞ്ചിനീയറുമായിരുന്നു. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ മറിഞ്ഞാണ് അപകടം സംഭവിച്ചത്.
READ ALSO: സൗദിയിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി മരിച്ചു
വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു. തുടര്‍ന്ന് കാര്‍ മറിയുകയായിരുന്നു. ഇരുവരും ഗുരുതരാവസ്ഥയിലാണ് പോലീസ് കണ്ടെത്തിയത്. ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി യുവാവ് മരിച്ചു.
യുവതി ആശുപത്രിയില്‍ എത്തിയ ശേഷം മരണത്തിന് കീഴടങ്ങി. ഇവരുടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്കി.
Post Your Comments