ബംഗലുരു: വിവാഹിതയായ യുവതിയുമായുള്ള ഐപിഎസ് ഉദ്യോഗസ്ഥന്റെ ലൈംഗിക വീഡിയോ കര്‍ണാടകയില്‍ പ്രചരിച്ചതോടെ വന്‍ വിവാദം രൂപപ്പെട്ടു. തന്റെ ഭാര്യയെ ഭീഷണിപ്പെടുത്തി എസ് പി ബന്ധം തുടരുന്നതായി ഭർത്താവിന്റെ ആരോപണം. ബംഗലുരു റൂറല്‍ എസ്പി ഭീമശങ്കര്‍ എസ് ഗുലെദിനെതിരേയാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. ഇരുവരും തമ്മിലുള്ള കിടപ്പറയുടെ വീഡിയോ ഭര്‍ത്താവ് പുറത്ത് വിടുകയും ചെയ്തതോടെ സംഭവം പോലീസ് സേനക്ക് തന്നെ നാണക്കേടുണ്ടാക്കി.
ഭാര്യയെ ഐപിഎസ് ഉദ്യോഗസ്ഥന്‍ സമ്മര്‍ദ്ദപ്പെടുത്തി അവിഹിത ബന്ധത്തിലേക്ക് നയിക്കുകയായിരുന്നെന്നാണ് ഭര്‍ത്താവിന്റെ ആരോപണം. താനും ഭാര്യയും ഇപ്പോള്‍ ഐപിഎസ് ഉദ്യോഗസ്ഥനില്‍ നിന്നും വധഭീഷണി നേരിടുയാണെന്നും ഇയാള്‍ പറയുന്നു. 2016 നും 2018 നും ഇടയില്‍ ദേവനാഗെരെ ജില്ലയില്‍ എസ്പി ആയിരിക്കുന്ന സമയത്ത് 2016 മുതലാണ് ഗുലെഡ് അവിഹിത ബന്ധം തുടങ്ങിയത്. ഭാര്യയുടെ ഫോട്ടോഗ്രാഫി സ്റ്റുഡിയോയിൽ വെച്ചാണ് ഇയാൾ ഇവരുമായി അടുത്തത്.
തന്റെ ഇരട്ടക്കുട്ടികളുടെ ജന്മദിനത്തിന് ഫോട്ടോയെടുക്കാന്‍ വരണമെന്ന് ആവശ്യപ്പെട്ട ഐപിഎസുകാരനായിരുന്നു സ്റ്റുഡിയോയുടെ ആദ്യ ഇടപാടുകാരന്‍. തുടർന്ന് ഇയാൾ പതിയെ ഭാര്യയെ ലൈംഗിക ചൂഷണം ചെയ്യുകയായിരുന്നു. ഭാര്യയുടെ ഭയം മുതലാക്കി ഇയാൾ ഭീഷണിപ്പെടുത്തിയും ബന്ധം തുടർന്നു. പലപ്പോഴും തന്റെ ഭാര്യയുടെ സമ്മതം പോലും നോക്കാതെ ബംഗലുരുവിന് സമീപത്തെ ഒരു റിസോര്‍ട്ടിലും കോറോമംഗലയിലെ അദ്ദേഹത്തിന്റെ റിസോര്‍ട്ടിലും വെച്ചായിരുന്നു ലൈംഗിക ചൂഷണം നടത്തിയിരുന്നത്. ഭാര്യയെ ഇപ്പോള്‍ കാണ്മാനില്ലെന്നും ഇയാൾ പരാതിയില്‍ പറയുന്നു.
എന്നാൽ ഭാര്യ മറ്റൊരു പരാതിയുമായി രംഗത്തുണ്ട്. താനുമായി ഭര്‍ത്താവ് നിരന്തരം കലഹത്തില്‍ ആണെന്നും തന്നെയും ഗുലെഡിനെയും അപമാനിക്കാന്‍ അദ്ദേഹം കരുതിക്കൂട്ടി തന്നെയും ഗുലെഡിനെയും ചേര്‍ത്ത വ്യാജ വീഡിയോകള്‍ സൃഷ്ടിച്ചിരിക്കുകയാണെന്നും യുവതി പറയുന്നു. അന്വേഷണം നടത്താൻ ആഭ്യന്തര മന്ത്രി നിർദ്ദേശം നൽകിക്കഴിഞ്ഞു.
Post Your Comments