ലിസ്ബണ്‍: ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ പോര്‍ച്ചുഗല്‍ ദേശീയ ഫുട്ബോള്‍ ടീമില്‍ നിന്നും പുറത്താക്കി. ലൈംഗികാരോപണ വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് നടപടിയെന്ന് സൂചന. ഈ മാസം നടക്കുന്ന മത്സരങ്ങളില്‍നിന്നാണ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ പുറത്തേക്ക് പോവുക. പോളണ്ടിനെതിരായി ഈ മാസം പതിനൊന്നിനു നടക്കുന്ന യുവേഫ നേഷന്‍സ് ലീഗ് മത്സരവും മൂന്നു ദിവസത്തിനുശേഷം സ്കോട്ലന്‍ഡിനെതിരേ നടക്കുന്ന സൗഹൃദ മത്സരവും റൊണാള്‍ഡോയ്ക്കു നഷ്ടമായേക്കുമെന്നും നവംബറില്‍ നടക്കുന്ന മത്സരങ്ങള്‍ക്കുള്ള ടീമിലും റൊണാള്‍ഡോയെ ഉള്‍പ്പെടുത്തില്ലെന്ന് പോര്‍ച്ചുഗല്‍ പരിശീലകന് ഫെര്‍ണാണ്ടോ സാൻറോസ് വ്യക്തമാക്കി. ഇക്കാര്യം സംബന്ധിച്ച് റൊണാള്‍ഡോയുമായി ആശയവിനിമയം നടത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞെങ്കിലും കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ പരിശീലകന് തയാറായില്ല.
Post Your Comments