റിയാദ് : കുടുംബ നികുതി വര്‍ധിപ്പിച്ചതോടെ പ്രവാസികള്‍ കൂട്ടത്തോടെ നാട്ടിലേയ്ക്ക് മടങ്ങുന്നു. സൗദിയി നിന്ന് ജോലി ഉപേക്ഷിച്ച് ഇന്ത്യയിലേക്ക് മടങ്ങുന്ന പ്രവാസികളുടെ എണ്ണം വര്‍ധിച്ചു. കര്‍ണ്ണാടക നിവാസികളാണ് തിരികെവരുന്നത്തില് ഭൂരിഭാഗവും. കഴിഞ്ഞ വര്‍ഷം ജൂലായിലായിരുന്നു ആശ്രിത ലവി സൗദിയില്‍ നിലവില്‍ വന്നത്. എന്നാല്‍ അത് ഈ വര്‍ഷം ഇരട്ടിപ്പിച്ചതോടെ ശമ്പളത്തിന്റെ വലിയൊരുഭാഗം ആശ്രിത ലവിയായും മറ്റു നികുതികളായും പ്രവാസികള്‍ക്ക് നഷ്ടമായിരുന്നു. അതുകൊണ്ടുതന്നെ ഒട്ടനേകം പ്രവാസികള്‍ തൊഴില്‍ ഉപേക്ഷിച്ച് തിരികെ വരുകയും , കുടുംബത്തെ സ്വദേശത്തേക്ക് അയക്കുകയുമാണ് ചെയ്യുന്നത്.
ഭര്‍ത്താവും ഭാര്യയും രണ്ടുമക്കളും അടങ്ങുന്ന ഒരു കുടുംബത്തിന് ലവിയായി 400 സൗദി റിയാല്‍ ആയിരുന്നു , എന്നാല്‍ അത് ഇരട്ടിയാക്കിയതോടെ പ്രവാസികള്‍ കൂടുതല്‍ സമ്മര്‍ദ്ദത്തിലായി.1200 കുടുംബങ്ങളില്‍ കുറഞ്ഞത് 500 കുടുമ്പങ്ങളെങ്കിലും സൗദിയില്‍നിന്നും തിരികെവന്നതായി കണക്കുകള്‍ പറയുന്നു.തിരികെ വരുന്നതില്‍ ഭൂരിഭാഗവും ഇടത്തരം കുടുംബത്തില്‍ പെട്ടതും അല്ലെങ്കില്‍ അതില്‍ താഴെയുള്ളവരുമാണ് .
Read Also : ദുബായ് വിമാനത്താവളത്തിലേയ്ക്ക് വേഗത്തിലെത്താൻ തുരങ്കപാത
2017 ല്‍ നിലവില്‍ വന്ന ലെവി 2018 ജൂലൈ മാസത്തില്‍ ഇരട്ടിപ്പിക്കുകയായിരുന്നു ഇതോടെ മാസത്തില്‍ 100 റിയാല്‍ ആയിരുന്ന ലെവി 200 ആയിമാറി ,അടുത്ത വര്‍ഷം ജൂലായ് ല്‍ ഇത് മുന്നൂറായും 2020 ല്‍ 400 റിയാല്‍ ആയും ഉയരും .
Post Your Comments