![](/wp-content/uploads/2018/07/rahul-modi-1.png)
ന്യൂഡല്‍ഹി: വനിതാസംവരണ ബില്‍ സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വെല്ലു വിളിച്ച് കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. വനിതാസംവരണ ബില്‍ പാസ്സാക്കാന്‍ ധൈര്യമുണ്ടോയെന്നാണ് മോദിയോട് രാഹുല്‍ ഗാന്ധി ചോദിച്ചത്.
ബില്‍ പാസ്സാക്കുന്നതിന് കോണ്‍ഗ്രസ്സിന്റെ പരിധികളില്ലാത്ത പിന്തുണ ഉറപ്പ് നല്‍കുന്നതായും രാഹുല്‍ പറഞ്ഞു. പാര്‍ലമെന്റിലും നിയമസഭയിലും സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണം ഉറപ്പാക്കുന്ന ബില്‍ 2010ല്‍ രാജ്യസഭയില്‍ പാസ്സായിരുന്നു. എന്നാല്‍ ബില്‍ ഇതുവരെയും ലോക്സഭയില്‍ പാസ്സാക്കാന്‍ സാധിച്ചിട്ടില്ല. ഈ വെല്ലുവിളിയാണ് ഏറ്റെടുക്കാന്‍ തയ്യാറാണോ എന്ന് രാഹുല്‍ ചോദിച്ചിരിക്കുന്നത്.
പാര്‍ലമെന്റില്‍ വനിതാസംവരണ ബില്‍ പാസ്സാക്കേണ്ട അവസരം അതിക്രമിച്ചിരിക്കുന്നു. കോണ്‍ഗ്രസിന്റെ പിന്തുണ ഇക്കാര്യത്തില്‍ പ്രധാനമന്ത്രിക്കുണ്ടാകുന്നതാണെന്നും രാഹുല്‍ വ്യക്തമാക്കി.
Post Your Comments