FootballSports

പെനാല്‍റ്റി നഷ്ടപ്പെടുത്തിയ താരത്തിന് വധഭീഷണി

പെനാല്‍റ്റി നഷ്ടപ്പെടുത്തിയതിന്റെ പേരിൽ ഡെന്‍മാര്‍ക്ക് സ്‌ട്രൈക്കര്‍ നിക്കോളായ് യോര്‍ഗെന്‍സന് വധഭീഷണി. ലോകകപ്പിലെ ഡെന്‍മാര്‍ക്കിന്റെ പുറത്താകലിന് കാരണക്കാരനായത് യോര്‍ഗെന്‍സനാണെന്ന് ആരോപിച്ച്‌ സോഷ്യല്‍ മീഡിയയില്‍ വിവാദം ഉയർന്നതിന് പിന്നാലെയാണ് വധഭീഷണി ഉണ്ടായത്. ഇതു സംബന്ധിച്ച്‌ ഡാനിഷ് ഫുട്‌ബോള്‍ അസോസിയേഷന്‍ പോലീസില്‍ പരാതി നല്‍കി.

Read Also: രാജ്യത്തിനായി കളിക്കുക എന്നതാണ് എനിക്കിപ്പോള്‍ പ്രധാനം; അച്ഛനെ തട്ടിക്കൊണ്ടുപോയ വിവരം മനസ്സിലൊളിപ്പിച്ച് അർജന്റീനയ്‌ക്കെതിരെ ടീമിനെ നയിച്ച താരം

ഞായറാഴ്ച ക്രൊയേഷ്യയ്‌ക്കെതിരേ നടന്ന മത്സരത്തിൽ യോര്‍ഗെന്‍സനടക്കം മൂന്നുപേര്‍ പെനാല്‍റ്റി പാഴാക്കിയിരുന്നു. അതേസമയം മത്സരത്തിന്റെ ഒന്നാം മിനിറ്റില്‍ തന്നെ യോര്‍ഗെന്‍സെനിലൂടെയാണ് ഡെന്‍മാര്‍ക്ക് ലീഡെടുത്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button