ജലന്ധര്‍ ബിഷപ്പിനെതിരെ ബലാത്സംഗ ആരോപണമുയര്‍ത്തിയ കന്യാസ്ത്രീക്കെതിരെ രൂപതയുടെ പുതിയ ആരോപണം. കന്യാസ്ത്രീ ബ്ളാക്ക് മെയിൽ ചെയ്‌തെന്നും സഭ പിളർത്താൻ ശ്രമിച്ചുവെന്നും ജലന്ധർ രൂപത പറഞ്ഞു. ഇന്നലെ വൈകിട്ട് ചേർന്ന സഭയുടെ ഉന്നത തല യോഗത്തിലാണ് ഈ വിലയിരുത്തൽ ഉണ്ടായത്. കന്യാസ്ത്രീ സഭ വിഭജിച്ചു കുറവിലങ്ങാട് അധികാരത്തിലിരിക്കാനാണ് ശ്രമിച്ചതെന്നും ഇതിനെ എതിർത്തപ്പോളാണ് ജലന്ധർ ബിഷപ്പിനെതിരെ ആരോപണം ഉന്നയിച്ചതെന്നുമാണ് പുതിയ ആരോപണം.
സന്യാസിനി സഭ പിളർത്തി കുറവിലങ്ങാട് ആസ്ഥാനമാക്കി ബീഹാർ റീജൺ ഉണ്ടാക്കാൻ ശ്രമിച്ചുവെന്നാണ് ആരോപിച്ചിരിക്കുന്നത്. വ്യക്തിപരമായ കാരണങ്ങളാൽ ചില സിസ്റ്റേഴ്സ് സന്യാസി ജീവിതം ഉപേക്ഷിച്ചതിനാൽ ചില മഠത്തിൽ നാല് സന്യാസിനികളെങ്കിലും ഉണ്ടാവണമെന്ന മാനദണ്ഡം പാലിക്കാൻ കഴിയാത്തതിനാൽ രൂപത അഞ്ചു മഠങ്ങൾ താൽക്കാലികമായി അടക്കുവാനും തീരുമാനിച്ചു. ഇതാദ്യമാണ് ബിഷപ്പിനു പിന്തുണ പ്രഖ്യാപിച്ചു രൂപത രംഗത്തെത്തിയത്.
Post Your Comments