Kerala

ട്രെ​യി​ന്‍ യാ​ത്ര​ക്കി​ട​യി​ലെ ​വൈ​ദ്യ​സേ​വ​ന​ങ്ങ​ള്‍​ക്ക് നിരക്ക് ഉയരുന്നു

തി​രു​വ​ന​ന്ത​പു​രം: ട്രെ​യി​ന്‍ യാ​ത്ര​ക്കി​ട​യി​ലെ ​വൈ​ദ്യ​സേ​വ​ന​ങ്ങ​ള്‍​ക്ക് നിരക്ക് വർധനവ്. നി​ല​വി​ലെ 20 രൂ​പ 100 ആ​യാ​ണ്​ വ​ര്‍​ധി​പ്പിച്ചിരിക്കുന്നത്. 30​ വ​ര്‍​ഷ​ത്തി​നി​ടെ ആ​ദ്യ​മാ​യാ​ണ് തു​ക പ​രി​ഷ്ക​രി​ക്കു​ന്ന​ത്. നി​സ്സാ​ര​വും അ​നാ​വ​ശ്യ​വു​മാ​യ കാ​ര്യ​ങ്ങ​ള്‍​ക്ക്​ ഡോ​ക്​​ട​ര്‍​മാ​രെ വി​ളി​ക്കു​ന്ന പ്ര​വ​ണ​ത ഒ​ഴി​വാക്കാനാണ് ഈ തീരുമാനമെന്നാണ് റെയിൽവേ വിശദീകരിക്കുന്നത്.

Read Also: ട്രെ​യി​ന്‍ എ​ന്‍​ജി​ന്‍ റെ​യി​ല്‍​വെ ജീ​വ​ന​ക്കാ​ര​ന്‍ നി​ര്‍​ത്തിയത് സാഹസികമായി ബൈ​ക്കി​ല്‍ പി​ന്തു​ട​ര്‍​ന്ന് കാരണം ഇതാണ്

കേ​ര​ള​ത്തി​ല്‍ തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, കോ​ട്ട​യം, ആ​ല​പ്പു​ഴ, ഷൊ​ര്‍​ണൂ​ര്‍, തൃ​ശൂ​ര്‍, പാ​ല​ക്കാ​ട്, കോ​ഴി​ക്കോ​ട്​ തു​ട​ങ്ങി എ​ല്ലാ പ്ര​ധാ​ന സ്​​റ്റേ​ഷ​നു​ക​ളി​ലും ഡോക്ടർമാരെ നി​യോ​ഗി​ച്ചി​ട്ടു​ണ്ട്. യാത്രക്കാർക്ക് ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാകുമ്പോൾ ടി.​ടി.​ഇ​മാ​ര്‍ വ​ഴി​യോ ഗാ​ര്‍​ഡ്​ വ​ഴി​യോ അ​ടു​ത്ത സ്​​റ്റേ​ഷ​നി​ല്‍ വി​വ​ര​മ​റി​യി​ച്ച്‌​ ട്രെയിൻ ആ സ്റേഷനിലെത്തുമ്പോൾ ഡോക്ടറുടെ സേവനം ലഭിക്കും. ഫോ​ണ്‍ മാ​ര്‍​ഗ​വും വൈ​ദ്യ​സ​ഹാ​യം നേ​ടാം.പ്ര​തി​മാ​സം ശ​രാ​ശ​രി 8000ത്തി​ന്​ മു​ക​ളി​ല്‍ കോളുകൾ എത്താറുണ്ട്. എന്നാൽ ഇതിൽ കൂടുതൽ കോളുകളും നി​സ്സാ​ര കാ​ര്യ​ങ്ങ​ള്‍​​ക്കാ​ണെ​ന്നാ​ണ്​ റെ​യി​ല്‍​വേ മെ​ഡി​ക്ക​ല്‍ സ​ര്‍​വി​സ്​ വ്യക്തമാക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button