ബംഗളൂരു: ബൈക്കില്‍ പിന്തുടര്ന്ന് ട്രെയിന്‍ എന്ജിന് റെയില്‍വെ ജീവനക്കാരന് നിര്‍ത്തി. ട്രെയിന്‍ ലോക്കോ പൈലറ്റില്ലാതെ തനിയെ ഓടിയ സാഹചര്യത്തിലായിരുന്ന ജീവനക്കാരന്റെ സാഹസിക നടപടി. ട്രെയിന്‍ എന്ജിന് നിർത്തനായി 13 കിലോമീറ്ററാണ് റെയില്‍വെ ജീവനക്കാരന് ബൈക്കില്‍ പിന്തുടര്ന്നത്. കര്‍ണാടകയിലെ വാഡി ജംഗ്ഷന് റെയില്‍വെ സ്റ്റേഷനിൽ നടന്ന സാഹസിക പ്രവൃത്തി അനേകരുടെ ശ്രദ്ധ പിടിച്ചുപറ്റി.
നിലവിലെ ട്രെയിനു എന്‍ജിനു പകരം പുതിയത് ഘടിപ്പിക്കുന്ന അവസരത്തിലാണ് ട്രെയിന്‍ എന്ജിന് ഓടിയത്. ഡീസല്‍ എന്ജിന് ഇതിൽ പുതിയതായി ഘടിപ്പിക്കാനായി ട്രെയിൻ നിർത്തി ലോക്കോപൈലറ്റ് ട്രെയിനിൽ നിന്നും ഇറങ്ങി. മണിക്കൂറില്‍ 30 കിലോമീറ്റര്‍ വേഗതയിലാണ് ട്രെയിന്റെ ഡീസല്‍ എന്ജിന് ഓടിയത്.
ട്രെയിന്‍ എതിര്‍ ദിശയിലക്കാണ് ഓടിയത്. ഇതേ തുടര്‍ന്നു ഇതു വഴി വരാനുള്ള ട്രെയിനുകള്‍ പിടിച്ചിട്ടിരുന്നു. അതു കൊണ്ട് വലിയ അപകടം ഒഴിവായി.
Post Your Comments