തിരുവനന്തപുരം: ട്രെയിന്‍ യാത്രക്കിടയിലെ വൈദ്യസേവനങ്ങള്ക്ക് നിരക്ക് വർധനവ്. നിലവിലെ 20 രൂപ 100 ആയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. 30 വര്‍ഷത്തിനിടെ ആദ്യമായാണ് തുക പരിഷ്കരിക്കുന്നത്. നിസ്സാരവും അനാവശ്യവുമായ കാര്യങ്ങള്‍ക്ക് ഡോക്ടര്‍മാരെ വിളിക്കുന്ന പ്രവണത ഒഴിവാക്കാനാണ് ഈ തീരുമാനമെന്നാണ് റെയിൽവേ വിശദീകരിക്കുന്നത്.
കേരളത്തില്‍ തിരുവനന്തപുരം, കൊല്ലം, കോട്ടയം, ആലപ്പുഴ, ഷൊര്‍ണൂര്‍, തൃശൂര്‍, പാലക്കാട്, കോഴിക്കോട് തുടങ്ങി എല്ലാ പ്രധാന സ്റ്റേഷനുകളിലും ഡോക്ടർമാരെ നിയോഗിച്ചിട്ടുണ്ട്. യാത്രക്കാർക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ ടി.ടി.ഇമാര്‍ വഴിയോ ഗാര്‍ഡ് വഴിയോ അടുത്ത സ്റ്റേഷനില്‍ വിവരമറിയിച്ച് ട്രെയിൻ ആ സ്റേഷനിലെത്തുമ്പോൾ ഡോക്ടറുടെ സേവനം ലഭിക്കും. ഫോണ്‍ മാര്‍ഗവും വൈദ്യസഹായം നേടാം.പ്രതിമാസം ശരാശരി 8000ത്തിന് മുകളില്‍ കോളുകൾ എത്താറുണ്ട്. എന്നാൽ ഇതിൽ കൂടുതൽ കോളുകളും നിസ്സാര കാര്യങ്ങള്‍ക്കാണെന്നാണ് റെയില്‍വേ മെഡിക്കല്‍ സര്‍വിസ് വ്യക്തമാക്കുന്നത്.
Post Your Comments