കൊച്ചി : മഞ്ജു വാര്യര്‍ ഡബ്ലിയുസിസിയില്‍ നിന്ന് രാജി വെച്ചോ ഇല്ലയോ എന്നത് സംബന്ധിച്ച് സഥീകരണം വന്നു. വിമന്‍ ഇന്‍ സിനിമ കലക്ടീവില്‍നിന്ന് (ഡബ്ല്യുസിസി) മഞ്ജു രാജിവച്ചിട്ടില്ലെന്നും ചര്‍ച്ചകളിലൂടെ പ്രശ്നം പരിഹരിക്കപ്പടുന്നതുവരെ പരസ്യപ്രതികരണത്തിനില്ലെന്നും മഞ്ജുവിനോട് അടുപ്പ വൃത്തങ്ങള്‍ അറിയിച്ചു. യുഎസ്, കാനഡ യാത്രകള്‍ക്കുശേഷം തിരിച്ചെത്തിയതിനു ശേഷമാണ് മഞ്ജു ഡബ്ലിയുസിസിയില്‍ നിന്ന് രാജി വെച്ചിട്ടില്ലെന്ന് സ്ഥിരീകരണം ഉണ്ടായത്. ദിലീപിനെ താരസംഘടനയില്‍ തിരിച്ചെടുത്തതിനെച്ചൊല്ലിയുള്ള വിവാദങ്ങളെക്കുറിച്ചു മഞ്ജു തല്ക്കാലം പ്രതികരിക്കില്ലെന്നാണ് വിവരം.
ഡബ്ല്യുസിസിയിലെ മറ്റ് അംഗങ്ങളുമായി മഞ്ജു ഭിന്നതയിലാണെന്നും തുടര്‍ന്ന് സംഘടനയില്‍നിന്നു രാജിവച്ച ശേഷമാണു യുഎസിലേക്കു പോയതെന്നും വാര്‍ത്തകള്‍ വന്നിരുന്നു. യുഎസിലും കാനഡയിലും പുരസ്കാരച്ചടങ്ങുകളില്‍ പങ്കെടുത്ത മഞ്ജു പിന്നീട് സഹപ്രവര്‍ത്തകരോടും സുഹൃത്തുക്കളോടുമൊത്തു കാനഡയില്‍ ഒഴിവുകാലം ചെലവഴിച്ചശേഷമാണു മടങ്ങിയത്.
Post Your Comments