ഉദയ്പൂര്‍: ഭാര്യ പിണങ്ങി പോയതില്‍ മനംനൊന്ത് രാജസ്ഥാനിലെ ഉദയ്പൂരിൽ യുവാവ് സ്ഫോടക വസ്തു ഉപയോഗിച്ച് സ്വയം പൊട്ടിത്തെറിച്ച് മരിച്ചു. വിനോദ് മേത്ത എന്നയാളാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഡിറ്റനേറ്റര്‍ ഉപയോഗിച്ചാണ് ഇയാള്‍ പൊട്ടിത്തെറിച്ചത്. വീട്ടിലുണ്ടായ തര്‍ക്കത്തെ തുടർന്ന് ഭാര്യ പിണങ്ങി പോകുകയും അഞ്ചു ദിവസത്തിനു ശേഷം ഞായറാഴ്ച യുവാവ് ആത്മഹത്യ ചെയ്യുകയുമായിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
Post Your Comments