ചണ്ഡീഗഡ്: ഗ്രനേഡുകളും ആർഡിഎക്സും അടങ്ങുന്ന സ്ഫോടക ശേഖരം പിടിച്ചെടുത്ത് പഞ്ചാബ് പോലീസ്. ഗുരുദാസ്പൂരിൽ വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. സംഭവത്തെ തുടർന്ന്, നഗരത്തിൽ പൊലീസ് സുരക്ഷ കർശനമാക്കിയിട്ടുണ്ട്.
3.79 കിലോ ആർഡിഎക്സ്, 9 ഡിറ്റണേറ്ററുകൾ, ഗ്രനേഡുകൾ, ഗ്രനേഡ് വിക്ഷേപിക്കാനുള്ള ഗ്രനേഡ് ലോഞ്ചറുകൾ എന്നിവയാണ് പോലീസ് പിടിച്ചെടുത്തത്. റിപ്പബ്ലിക് ദിന പരിപാടിയിൽ അട്ടിമറി നടത്താൻ ലക്ഷ്യമിട്ടാണ് ഇവ കൊണ്ടു വന്നതെന്ന് പോലീസ് പറയുന്നു.
ഗാശിക്കോട്ട് സ്വദേശിയായ മൽകീത് സിംഗ് എന്നയാളിൽ നിന്ന് ലഭിച്ച വിവരമനുസരിച്ചാണ് പോലീസ് റെയ്ഡ് നടത്തിയത്. ബോർഡ് റേഞ്ച് ഇൻസ്പെക്ടർ ജനറൽ മോഹിനി ചൗള, 150 മീറ്ററിലധികം ദൂരത്തേക്ക് ഗ്രനേഡ് വിക്ഷേപിക്കാവുന്ന ഈ ലോഞ്ചർ വിവിഐപി സെക്യൂരിറ്റികൾക്ക് വളരെ ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടി.
Post Your Comments