കശ്‍മീർ: കാശ്മീരിൽ തീവ്രവാദികളുടെ അട്ടിമറിശ്രമം തകർത്ത് സൈന്യം. പുൽവാമ യിൽ നിന്നും 30 കിലോ സ്ഫോടകവസ്തുക്കൾ സൈനികർ കണ്ടെടുത്തു നശിപ്പിച്ചു. സർക്കുലർ റോഡിൽ നിന്നാണ് ഐഇഡി രൂപത്തിലുള്ള സ്ഫോടകവസ്തു പിടിച്ചെടുത്തത്.
ഇന്ത്യൻ സൈന്യവും ജമ്മുകശ്മീർ പോലീസും സംയുക്തമായാണ് തിരച്ചിൽ നടത്തിയത്. ഐഇഡി ഉണ്ടെന്ന വിവരം ഇൻഫോർമർ മുഖേനയാണ് സുരക്ഷാ ഉദ്യോഗസ്ഥർ അറിഞ്ഞത്. ഇതിനു പിന്നാലെ ഇധംപൂർ-കത്ര റെയിൽവേ സ്റ്റേഷനുകളിലും ഹൈവേകളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. സൈന്യവും പോലീസ് ഉദ്യോഗസ്ഥരും ഉയർന്ന ജാഗ്രതയിലാണ്.
Also read: ‘അവളെനിക്ക് പെങ്ങളെപ്പോലെയാണ്’: താൻ അധിക്ഷേപിച്ച സ്ത്രീയെക്കുറിച്ച് ശ്രീകാന്ത് ത്യാഗി
രാജ്യം 75 സ്വാതന്ത്രദിനം ആഘോഷിക്കാൻ ഒരുങ്ങവേ, അട്ടിമറി ശ്രമങ്ങൾ ഭീകരർ ആസൂത്രണം ചെയ്യുന്നതായി ഇന്റലിജൻസ് വിഭാഗങ്ങൾ മുന്നറിയിപ്പു നൽകിയിരുന്നു. ആയതിനാൽ, പ്രധാന നഗരങ്ങളിലെല്ലാം സുരക്ഷയും പതിവ് പരിശോധനകളും ഇരട്ടിയാക്കിയിട്ടുണ്ട്.
Post Your Comments