Latest NewsKerala

നദികളും പുഴകളും കരകവിഞ്ഞു; കിഴക്കന്‍വെള്ളത്തിന്റെ കുത്തൊഴുക്കില്‍ കുട്ടനാട് മുങ്ങി, മട വീണു: മൂന്നു മരണം

സംസ്ഥാനമാകെ 24 മണിക്കൂറായി തുടരുന്ന മഴക്ക് ശമനമില്ല.നദികളും പുഴകളും കരകവിഞ്ഞു. ചെറിയ അണക്കെട്ടുകള്‍ പലതും തുറന്നുവിട്ടു. കണ്ണൂര്‍, ആലപ്പുഴ, കോഴിക്കോട് ജില്ലകളിലാണു മഴ ജീവനെടുത്തത്. ആലപ്പുഴയില്‍ പൊട്ടിവീണ വൈദ്യുതി കമ്പിയില്‍നിന്നു ഷോക്കേറ്റ് മത്സ്യവില്‍പനക്കാരിയാണു മരിച്ചത്.തൈക്കാട്ടുശേരി പഞ്ചായത്ത് എട്ടാം വാര്‍ഡ് ഫിഷര്‍മെന്‍ കോളനിയില്‍ ഉരഹരന്റെ ഭാര്യ സുഭദ്രയാ(62)ണു മരിച്ചത്.

കോഴിക്കോട് കല്ലുരുട്ടി അയ്യപ്പന്‍ കുന്നുമ്മല്‍ ശ്രീധരന്റെ (കീരന്‍) ഭാര്യ കല്യാണി (55) മരക്കൊമ്പ് ദേഹത്തുവീണാണു മരിച്ചത്. പുത്തൂര്‍ കൊളത്തക്കരയില്‍ ഇന്നലെ രാവിലെ പതിനൊന്നിനായിരുന്നു സംഭവം. സഹോദരന്‍ കയറിയ മരത്തിന്റെ കൊമ്പാണ് കല്യാണിയുടെ ദേഹത്തുവീണത്. കിഴക്കന്‍വെള്ളത്തിന്റെ കുത്തൊഴുക്കില്‍ കുട്ടനാട് മുങ്ങി. മണപ്പള്ളി പാടശേഖരത്തു മടവീണു. കൂടുതല്‍ പാടങ്ങള്‍ മട വീഴ്ച ഭീഷണിയിലാണ്.

ആലപ്പുഴ-ചങ്ങനാശേരി റോഷില്‍ മങ്കൊമ്പ് , ഒന്നാംകര , പള്ളിക്കൂട്ടുമ്മ, മാമ്പുഴക്കരി, കിടങ്ങറ ഭാഗങ്ങളില്‍ വെള്ളം കയറി. കുട്ടനാട്, അപ്പര്‍കുട്ടനാട്, ഓണാട്ടുകര, തീരദേശം, വടക്കന്‍ പ്രദേശങ്ങളില്‍ മഴക്കെടുതി വ്യാപകം. ആലപ്പുഴ ജില്ലയില്‍ 76 വീടുകള്‍ ഭാഗികമായി തകര്‍ന്നു. മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ പടിഞ്ഞാറുനിന്നു മണിക്കൂറില്‍ 35 മുതല്‍ 45 കി.മീ. വേഗത്തിലും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 70 കി.മീ. വേഗത്തിലും കാറ്റടിക്കാന്‍ സാധ്യത. കടല്‍ പ്രക്ഷുബ്ധമാകാന്‍ ഇടയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് അധികൃതര്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button