
കൊല്ലം: കൊല്ലത്ത് ട്രെയിനിന് തീപിടിച്ചു. റെയില്‍വേ സ്റ്റേഷനിലാണ് അനന്തപുരി എക്സ്പ്രസിന്റെ എഞ്ചിന് തീപിടിച്ചത്. തീ അണയ്ക്കാനുള്ള ശ്രമം നടത്തി വരികയാണ്. ഇതേതുടര്‍ന്ന് തെക്കന്‍ മേഖലയില്‍ നിന്നുള്ള ട്രെയിന്‍ ഗതാഗതം താറുമാറായി.
സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. പുതിയ എഞ്ചിന്‍ എത്തിച്ച ശേഷമേ അനന്തപുരി എക്‌സ്പ്രസിന് യാത്ര തുടരാന്‍ കഴിയൂ. ഇതോടെ മറ്റ് സര്‍വീസുകളുടെ സമയക്രമവും മാറ്റുമെന്നാണ് റെയില്‍വേയുടെ അറിയിപ്പ്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന്റെ കാരണമെന്നാണ് പ്രാഥമിക നിഗമനം
Post Your Comments