ദേവീ ദേവന്മാരുടെ പ്രതിഷ്ഠയിലും പൂജാ കര്മ്മങ്ങളിലും പല ക്ഷേത്രങ്ങളും വ്യത്യസ്തപ്പെട്ടിരിക്കുന്നു. ക്ഷേത്രങ്ങളില്‍ മുഖ്യ പ്രസാദം പൂവും ചന്ദനവും കുങ്കുമവും ഭാസ്മവുമാണ്. എന്നാല്‍ മദ്യവും മീനും പ്രസാദമായി നല്‍കുന്ന ക്ഷേത്രമുണ്ട്. ഒഡിഷയിലെ ജഗദ്‌സിങ്പൂരിലുള്ള ഒരു ക്ഷേത്രത്തിന്റെ വിശേഷങ്ങള്‍ അറിയാം.
ഇബിരിസിങ് പഞ്ചായത്തിലെ ഉത്തേര്‍ശ്വരി ദേവിയുടെ പുരാതന ക്ഷേത്രത്തില്‍ അപസ്മാരത്തില്‍ നിന്ന് രക്ഷനേടാനാണ് ഭക്തര്‍ മദ്യവും മത്സ്യവും കാണിക്ക വയ്ക്കുന്നത്. ഇതുതന്നെ പ്രസാദമായി ഇവര്‍ക്ക് തിരിച്ചും കിട്ടുന്നു. കനുങ്‌ഗോ കൃപസിന്ദു ദാസ് എന്ന സമീന്താര്‍ ആണ് ഈ ക്ഷേത്രം നിര്‍മ്മിച്ചത്. ഭക്തര്‍ക്ക് പൂക്കള്‍ക്കും പഴങ്ങള്‍ക്കുമൊപ്പം ചെറിയ ഒരു കുപ്പിയില്‍ മദ്യവും നല്‍കുന്നു. ഈ ഗ്രാമത്തില്‍ ആരെങ്കിലും ഏതെങ്കിലും വിശിഷ്ഠ മദ്യം കൊണ്ടുവന്നെങ്കില്‍, (വൈനോ വിസ്‌കിയോ ആകാം) അത് ഒരു പ്ലേറ്റിലൊഴിച്ച് ദേവിയുടെ പ്രതിമയുടെ വായയുടെ സമീപം വെച്ചതിന് ശേഷമാണ് മറ്റുള്ളവര്‍ ഉപയോഗിക്കുക.
Post Your Comments