യുപി: പാസ്‌പോര്‍ട്ട് വേരിഫിക്കേഷന്‍ പൂര്‍ത്തിയാക്കണമെങ്കില്‍ തന്നെ കെട്ടിപ്പിടിക്കണമെന്ന വാദമുന്നയിച്ച പോലീസുകാരന് കിട്ടിയത് മുട്ടന്‍ പണി. സംഭവത്തില്‍ മാധ്യമപ്രവര്‍ത്തകയുടെ പരാതിയില്‍ ഉദ്യോഗസ്ഥനെ സസ്‌പെന്റ് ചെയ്തു. മാധ്യമപ്രവര്‍ത്തകയോട് ദേവേന്ദ്ര സിംഗ് എന്ന ഉദ്യോഗസ്ഥന്‍ കെട്ടിപ്പിടിക്കാന്‍ ആവശ്യപ്പെടുകയും മോശമായി പെരുമാറുകയുമായിരുന്നു. ഹിന്ദുസ്ഥാന്‍ ടൈംസില്‍ മാധ്യമപ്രവര്‍ത്തകയായ ശ്വേത ഗോസ്വാമി തനിക്ക് നേരിട്ട ദുരനുഭവം ട്വിറ്ററിലൂടെ പുറത്തറിയിക്കുകയായിരുന്നു.
read also: അമിതവേഗത്തിലെത്തിയ പോലീസ് വാൻ ദമ്പതികളെ ഇടിച്ചിട്ടു; ആശുപത്രിയിലെത്തിക്കാത്തത് മൂലം ഭർത്താവ് മരിച്ചു
വേരിഫിക്കേഷന്‍ പൂര്‍ത്തിയാക്കിയതിന് ശേഷം പകരം തനിക്ക് എന്ത് നല്‍കും എന്ന് ഉദ്യോഗസ്ഥന്‍ ചോദിച്ചു. സുരക്ഷ ഒരുക്കേണ്ട പോലീസ് ഉദ്യോഗസ്ഥരില്‍ നിന്ന് പോലും സ്ത്രീ സുരക്ഷയല്ലെന്നും ശ്വേത ട്വീറ്റ് ചെയ്തു. വിദേശ കാര്യമന്ത്രി സുഷമ സ്വരാജിനെയും ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗിനെയും ട്വീറ്റില്‍ ടാഗ് ചെയ്തിരുന്നു.
സംഭവം വിവാദമായതോടെ ഉദ്യോഗസ്ഥനെ സസ്‌പെന്റ് ്ചെയതു. വിഷയത്തില്‍ അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്. ട്വിറ്ററിലൂടെ തന്നെയാണ് ഗസിയാബാദ് പോലീസ് ഇക്കാര്യം അറിയിച്ചത്.
Post Your Comments