സേലം: അമിതവേഗത്തിലെത്തിയ പോലീസ് വാനിടിച്ച് 64കാരന് മരിച്ചു. ഭാര്യയ്ക്ക് ഗുരുതരമായി പരിക്കേറ്റു. നടരാജ്(64) ഭാര്യ ദേവി(55) എന്നിവർക്കാണ് അപകടം സംഭവിച്ചത്. സേലം-കൊച്ചി ഹൈവേയിൽ കണിയൂര്‍ ടോള്‍ പ്ലാസയ്ക്ക് സമീപമായിരുന്നു അപകടം. ഇവർ തെറിച്ചുവീണിട്ടും പോലീസ് സഹായിക്കാൻ തയാറായില്ലെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. ടോള്‍ പ്ലാസയിലെ ജീവനക്കാരാണ് ഇവരെ വാഹനത്തിൽ കയറ്റി ആശുപത്രിയിലേക്ക് അയച്ചത്. ആശുപത്രിയിലെത്തിച്ചെങ്കിലും നടരാജ് മരിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് പോലീസിനെതിരെ രൂക്ഷവിമർശനമാണ് ഉയരുന്നത്.
Read Also: മാതാപിതാക്കൾക്ക് ജാഗ്രതാ നിർദേശവുമായി അബുദാബി പോലീസ്
Post Your Comments