
തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റിനെ സ്ഥാനത്തുനിന്നു മാറ്റിയതിനെ തുടര്‍ന്ന് നെയ്യാറ്റിന്‍ കരയില്‍ സംഘര്‍ഷം. സംഘർഷത്തിൽ നാലുപേർക്ക് പരിക്കേറ്റു. പരിക്കേറ്റ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രസിഡന്റിനെ തൽസ്ഥാനത്തു നിന്ന് മാറ്റിയതിൽ പ്രതിഷേധിച്ചു നെയ്യാറ്റിന്‍കര വെള്ളറടയില്‍ യൂത്ത് കോണ്‍ഗ്രസിന്റെ മാര്‍ച്ചിനിടെയാണ് സംഘര്‍ഷമുണ്ടായത്.
ഇതിനിടയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുമായുണ്ടായ വാക്കുതര്‍ക്കം സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. യൂത്ത് കോണ്‍ഗ്രസ് വെള്ളറട മണ്ഡലം പ്രസിഡന്റ് ശ്യാമിനെ സ്ഥാനത്ത് നിന്നും മാറ്റിയതില്‍ പ്രതിഷേധിച്ചായിരുന്നു മാര്‍ച്ച്.
Post Your Comments