അമ്മയുടെ മുലപ്പാല്‍ കുടിച്ച കുഞ്ഞ് മരിച്ചു. മെത്തഡോണ്‍, അമ്‌ഫെറ്റാമൈന്‍, മെത്താഫെറ്റമിന്‍ എന്നിവയുടെ സാന്നിധ്യം കുഞ്ഞിന്റെ രക്തത്തില്‍ നിന്നും പരിശോധനയില്‍ കണ്ടെത്തി. കുട്ടിയുടെ മാതാവ് അമിത അളവില്‍ പെയിന്‍ കില്ലര്‍ മരുന്നുകള്‍ ഉപയോഗിക്കാറുണ്ടായിരുന്നെന്നും തന്മൂലം മുലപ്പാലിലൂടെ ലഹരി ഉള്ളില്‍ ചെന്നാണ് കുഞ്ഞ് മരിച്ചതെന്നുമാണ് വിവരം.
പെനിസില്‍വാനിയയിലാണ് സംഭവം. സമാന്ത വിറ്റ്‌നി ജോണ്‍സ് എന്ന 30കാരി അമ്മയുടെ മുലപ്പാല്‍ കുടിച്ചാണ് കുഞ്ഞ് മരിച്ചത്. ജോലിക്ക് പോകും മുമ്പ് കുഞ്ഞിനുള്ള പാല്‍ തിളപ്പിച്ച് കുപ്പിയിലാക്കിയിട്ടാണ് സമാന്തയുടെ ഭര്‍ത്താവ് പോയത്. തുടര്‍ന്ന് സമാന്ത പാല്‍ കുഞ്ഞിന് കൊടുക്കുകയും ചെയ്തു.
READ ALSO: മുലപ്പാല്‍ കൊടുക്കേണ്ട യഥാര്‍ഥ രീതി ഇങ്ങനെയാണ്
എന്നാല്‍ കുഞ്ഞ് വീണ്ടും വിശന്ന് കരയാന്‍ തുടങ്ങിയപ്പോള്‍ സമാന്തയ്ക്ക് ആദ്യ നിലയില്‍ പോയി ഭര്‍ത്താവ് ഉണ്ടാക്കി വെച്ചിരുന്ന പാല്‍ എടുത്ത് കൊണ്ട് വരാന്‍ മടിയായിരുന്നു. തുടര്‍ന്ന് ഇവര്‍ കുഞ്ഞിന് മുലപ്പാല്‍ നല്‍കാന്‍ തയ്യാറാവുകയായിരുന്നു.
രാവിലെ നോക്കിയപ്പോഴാണ് കുഞ്ഞിന്റെ മൂക്കില്‍ നിന്നും രക്തം വന്നത് കണ്ടത്. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഇവര്‍ക്ക് രണ്ട് വയസുള്ള മറ്റൊരു കുഞ്ഞ് കൂടിയുണ്ട്. ഈ കുഞ്ഞ് ഇപ്പോള്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്.
Post Your Comments