Life Style

മുലയൂട്ടുന്ന അമ്മമാര്‍ അറിയാന്‍

മുലപ്പാല്‍ കുറവ് ഈ ആഹാരത്തിലൂടെ ക്രമീകരിക്കാം

മുലയൂട്ടുന്ന അമ്മമാരില്‍ ചിലരെങ്കിലും നേരിടുന്ന ഒരു പ്രശ്നമാണ് മുലപ്പാല്‍ ഇല്ലായ്മ. എത്രയൊക്കെ ഭക്ഷണം കഴിച്ചാലും മരുന്നുകള്‍ കഴിച്ചാലും ചില അമ്മമാരില്‍ മുലപ്പാല്‍ കുറവായിരിക്കും. അത്തരത്തില്‍ മുലപ്പാല്‍ കുറവുള്ള അമ്മമാരോടായി ഒരു കാര്യം. ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മുലപ്പാലുണ്ടാകും.

കറുത്ത എള്ള് വറുത്ത് കുത്തി പാലില്‍ ചേര്‍ത്ത് കഴിക്കുന്നത് മുലപ്പാല്‍ കുറവുള്ള സ്ത്രീകള്‍ക്ക് ഗുണം ചെയ്യും. ഇതിലുള്ള കാല്‍സ്യം തന്നെയാണ് മുലപ്പാല്‍ വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നത്.

ബാര്‍ലി സ്ഥിരമായി കഴിക്കുന്നത് മുലപ്പാല്‍ വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. ബാര്‍ലി വെള്ളത്തില്‍ അല്‍പം പച്ചക്കറികളും തേനും എല്ലാം മിക്‌സ് ചെയ്ത് കഴിച്ചാല്‍ ആരോഗ്യത്തിനും മുലപ്പാല്‍ വര്‍ദ്ധിപ്പിക്കാനും സഹായിക്കുന്നു. ഇത് ശരീരം എപ്പോഴും ഹൈഡ്രേറ്റഡ് ആയി ഇരിക്കാന്‍ സഹായിക്കുന്നു.

പെരുംജീരകം മുലപ്പാല്‍ വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന ഭക്ഷണമാണ്. പെരുംജീരകത്തിന്റെ പതിവായ ഉപയോഗം ദഹനം സുഗമമാക്കുകയും പ്രസവശേഷം ഉണ്ടാകാവുന്ന മലബന്ധം അകറ്റാനും സഹായിക്കും. പെരുംജീരകം ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് മുലപ്പാല്‍ വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കും.

പ്രസവാനന്തരം മുലപ്പാലിന്റെ ഉല്‍പ്പാദനം കൂട്ടാന്‍ ഉലുവ സഹായിക്കും. തലേന്ന് ഒരു ഗ്ലാസ് വെള്ളത്തില്‍ ഉലുവ കുതിര്‍ക്കുക. പിറ്റേന്ന് രാവിലെ ഈ വെള്ളം കുടിക്കുക. ഉലുവയിട്ടു തിളപ്പിച്ച വെള്ളം കുടിക്കുന്നത് മൊത്തത്തിലുള്ള ആരോഗ്യത്തിന് നല്ലതാണ്.

കാല്‍സ്യം, കോപ്പര്‍, ഇവ ധാരാളമായി എള്ളില്‍ അടങ്ങിയിരിക്കുന്നു. അമ്മയ്ക്കും കുഞ്ഞിനും ആരോഗ്യമേകുന്ന നിരവധി പോഷകങ്ങള്‍ എള്ളില്‍ അടങ്ങിയിട്ടുണ്ട്. എള്ള് മുലപ്പാല്‍ കൂടാന്‍ മികച്ചൊരു ഭക്ഷണമാണ്.

ഉലുവയില്‍ ഫൈറ്റോ ഈസ്ട്രജന്‍ അടങ്ങിയിട്ടുണ്ട്, ഇത് ഹോര്‍മോണുകളുടെ അളവ് പുനഃസ്ഥാപിക്കുകയും മുലപ്പാല്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.

മുരിങ്ങ ഒരു ഹെര്‍ബല്‍ ഗാലക്റ്റഗോഗാണ്. അത് പാലിന്റെ അളവ് വര്‍ദ്ധിപ്പിക്കുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്യുന്നു. മുലപ്പാല്‍ വിതരണം വര്‍ദ്ധിപ്പിക്കുന്നതിനും കുഞ്ഞുങ്ങള്‍ക്കും അമ്മമാര്‍ക്കും ഒരുപോലെ പോഷണം നല്‍കുന്നതിനും പണ്ട് കാലം മുതല്‍ മുരിങ്ങ ഉപയോഗിച്ചുവരുന്നു. ഉയര്‍ന്ന ഇരുമ്പിന്റെ അംശവും ഇതില്‍ അടങ്ങിയിട്ടുണ്ട്. ഇത് ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന സ്ത്രീകള്‍ക്കും നല്ലതാണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button