Gulf

മാതാപിതാക്കൾക്ക് ജാഗ്രതാ നിർദേശവുമായി അബുദാബി പോലീസ്

അബുദാബി: വേനലവധിക്കാലത്ത് കുട്ടികളുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധ വേണമെന്ന് മാതാപിതാക്കൾക്ക് മുന്നറിയിപ്പുമായി അബുദാബി പോലീസ്. ഈ സമയത്ത് കുട്ടികൾ വീടുകളിൽ തനിച്ചാകുന്നത് മൂലം പ്രശ്‌നങ്ങൾ വർധിക്കുന്നുവെന്നും അതില്ലാതാക്കണമെങ്കിൽ രക്ഷിതാക്കൾ കൂടുതൽ ശ്രദ്ധിക്കണമെന്നും പൊലീസ് അറിയിച്ചു.

Read Also: അബുദാബിയില്‍ കെട്ടിടങ്ങള്‍ കൂട്ടത്തോടെ പൊളിച്ചുനീക്കുന്നു: കാരണം ഇതാണ്

അതേസമയം ഡ്രൈവിങ് ലൈസൻസില്ലാതെ വാഹനോടിച്ച പ്രായപൂർത്തിയാകാത്ത മുന്നൂറിലേറെ കുട്ടികളെ കഴിഞ്ഞ ആറ് മാസത്തിനുള്ളിൽ പിടികൂടിയതായി അധികൃതർ വ്യക്തമാക്കി. അറസ്റ്റിലായ കുട്ടികളുടെ 256 രക്ഷിതാക്കളെ കൊണ്ട് പ്രായപൂർത്തിയാകാത്ത മക്കളെ കൊണ്ട് വാഹനമോടിപ്പിക്കില്ലെന്ന് പൊലീസ് ഉറപ്പ് എഴുതി വാങ്ങിയിരുന്നു. കുട്ടികൾ തെറ്റ് ആവർത്തിച്ചാൽ അവരുടെ പേരിൽ നിയമ നടപടികൾ സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button