എറണാകുളം: കനത്ത മഴയെ തുടര്‍ന്ന് എറണാകുളം ജില്ലയിൽ 3053 പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചതായി എറണാകുളം ജില്ലാ കളക്ടര്‍ മുഹമ്മദ് സഫീറുള്ള അറിയിച്ചു. ജില്ലയിലെ വിവിധ ഭാഗങ്ങളിലായി 29 ക്യാമ്പുകളാണ് ഇന്ന് തുറന്നത്. ഇതുവരെ 956 കുടുംബങ്ങള്‍ ക്യാമ്പുകളിൽ അഭയം തേടി. ക്യാമ്പുകളിൽ എല്ലാവർക്കും മികച്ച സൗകര്യങ്ങൾ ഒരുക്കുമെന്നും മികച്ച വൈദ്യസഹായമടക്കം എല്ലാ അടിയന്തര സൗകര്യങ്ങളും ഒരുക്കാൻ തഹസില്‍ദാര്‍മാര്‍ക്ക് നിർദേശം നൽകിയതായും ജില്ലാ കളക്ടർ അറിയിച്ചു.
Post Your Comments