Latest NewsInternational

എട്ട് വയസ്സുകാരിയെ ബലാത്സം​ഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതി 30 വർഷങ്ങൾക്ക് ശേഷം പിടിയിൽ : പ്രതിയെ പിടികൂടിയത് ശരീര സ്രവം മൂലം

ഇന്ത്യാന: എട്ട് വയസ്സുകാരിയെ 1988 ൽ ബലാത്സം​ഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതിയെ 30 വർഷങ്ങൾക്ക് ശേഷം പൊലീസ് പിടികൂടി. 58കാരനായ ജോൺ മില്ലറിനെ ഞായറാഴ്ചയാണ് പൊലീസ് പിടുകൂടിയത്. പ്രതിയെ പിടികൂടിയതോടെ 30 വർഷങ്ങൾക്കുമുമ്പ് നടന്ന ​ദാരുണകൊലപാതകത്തിന്റെ ചുരുളഴിയുകയാണ്. സുഹൃത്തിന്റെ വീട്ടിൽ കുടയെടുക്കുന്നതിനായി പോയ ‌ടിൻസ്ലെ പിന്നീട് വീട്ടിലേക്ക് മടങ്ങിയെത്തിയില്ല.

r

തുടർന്ന് രക്ഷിതാക്കൾ പരാതി നൽകുകയായിരുന്നു. മൂന്നു ദിവസം കഴിഞ്ഞ് തെക്കൻ ഡികെൽബ് കൗണ്ട് റോഡിലെ അഴുക് ചാലിൽ ടിൻസ്ലെയുടെ മൃതദേഹം കണ്ടെത്തി. അതിക്രൂരമായ ബലാത്സം​ഗത്തിന് ഇരയാവുകയും ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയും ചെയ്തരീതിയിലായിരുന്നു മൃതദേഹം. ടിൻസ്ലെയുടെ അടിവസ്ത്രത്തിൽനിന്നും ലഭിച്ച ഡിഎൻഎയും പ്രതിയുടെ ഡിഎൻഎയും ഒന്നാണ് എന്ന തെളിവിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

മില്ലറിന്റെ വീട്ടിൽ പൊലീസ്‍ നടത്തിയ പരിശോധയിൽ ഉപയോ​ഗിച്ച് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ ​ഗർഭനിരോധന ഉറകളിൽനിന്നുമുള്ള സാംപിളുകളാണ് ഇതിനായി ശേഖരിച്ചത്. പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button