ഭോപ്പാല്‍: വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട് മോഡലിനെ ബന്ദിയാക്കിയ യുവാവിന് പൊതുനിരത്തിൽ സ്ത്രീകളുടെ മർദ്ദനം. പോലീസ് പിടിയിലായ രോഹിത് സിംഗ് എന്നയാളെ കോടതിയില്‍ ഹാജരാക്കുന്നതിന് മുമ്പ് പൊതുമധ്യത്തിലൂടെ കൊണ്ടുപോകുന്നതിനിടെയാണ് സ്ത്രീകള്‍ മര്‍ദ്ദിച്ചത്.
ഒരുകൂട്ടം സ്ത്രീകള്‍ ചെരുപ്പുകൊണ്ട് രോഹിത്തിനെ അടിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. കൊലപാതക ശ്രമം അടക്കമുള്ള വകുപ്പുകള്‍ ചുമത്തി രോഹിത്തിനെതിരെ കേസെടുത്തതായി പോലീസ് വ്യക്തമാക്കി. കോടതിയില്‍ ഹാജരാക്കിയ റോഹിത് സിംഗിനെ ഒരു ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു.
പുലര്‍ച്ചെ ആറു മണിക്ക് രോഹിത് എന്നയാള്‍ തന്റെ ഫ്ലാറ്റിലേക്ക് അതിക്രമിച്ച് കയറി. തനിക്കു നേരെ തോക്കു ചൂണ്ടി മുറിയില്‍ അടച്ചിട്ടു. തന്നെ വിവാഹം കഴിക്കാന്‍ സമ്മതിക്കണമെന്നായിരുന്നു അയാളുടെ ആവശ്യം. സമ്മതിക്കാത്തതിനാല്‍ അയാള്‍ എന്നെ ക്രൂരമായി മര്‍ദ്ദിച്ചു. മറ്റൊരു വഴിയും കാണാത്തതിനാല്‍ വിവാഹത്തിന് സമ്മതിക്കുകയായിരുന്നുവെന്നും മോഡല്‍ മജിസ്ട്രേറ്റിന് നല്കിയ മൊഴിയില്‍ പറഞ്ഞു.
Read also: നിഥിന്റെ മൃതദേഹം നാട്ടിലെത്തിക്കാൻ സർക്കാർ സഹായം
ഭോപ്പാലിലെ മിസ്റോഡ് മേഖലയിലുള്ള യുവതിയുടെ അപ്പാർട്ട്മെന്റിൽ എത്തിയ രോഹിത്ത് യുവതിയോട് വിവാഹ അഭ്യർത്ഥന നടത്തി. ഇത് നിരസിച്ച യുവതിയെ ഇയാൾ ബന്ദിയാക്കി വിവാഹം കഴിക്കാൻ സമ്മതമാണെന്ന് എഴുതി വാങ്ങിച്ചു. യുവതിയെ ബന്ദിയാക്കിയതിന് ശേഷമുള്ള വീഡിയോ രോഹിത് പുറത്ത് വിട്ടതോടെയാണ് സംഭവം പുറം ലോകം അറിയുന്നത്.
#WATCH: Women thrash the man who held a girl hostage in her house in Bhopal yesterday, claiming he loves her & wants to marry.The girl was later rescued & sent for medical treatment. #MadhyaPradesh pic.twitter.com/xDqwJSthoA
— ANI (@ANI) July 14, 2018
യുവതിയുമായി പ്രണയത്തിലായിരുന്നുവെന്നും ഇക്കാര്യം അറിഞ്ഞതിനെ തുടര്‍ന്ന് യുവതിയുടെ മാതാപിതാക്കൾ വീടില് നിന്ന് താമസം മാറുകയായിരുന്നുവെന്നും രോഹിത് മാധ്യമങ്ങളോട് പറഞ്ഞു. ഇയാൾ നിരന്തരം യുവതിയെ ശല്യപ്പെടുത്താറുണ്ടായിരുന്നെന്നും ഇയാൾക്ക് മാനസിക രോഗമുണ്ടെന്നും പോലീസ് പറഞ്ഞു.
Post Your Comments