തിരുവനന്തപുരം : വിദേശത്ത് അപകടത്തിൽ മരിച്ച യുവാവിന്റെ മൃതദേഹത്തിന് പകരം ചെന്നൈ സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിയ സംഭവത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടു. വയനാട് സ്വദേശി നിഥിനാണ് (29) വിദേശത്ത് മരിച്ചത്. എന്നാൽ കഴിഞ്ഞ ദിവസം നിഥിന്റെ രേഖകൾക്കൊപ്പം എത്തിയ മൃതദേഹം തമിഴ്‌നാട് രാമനാഥപുരം സ്വദേശി കാമാച്ചി കൃഷ്ണന്റേതായിരുന്നു.
Read also: കുവൈറ്റില്‍ മൂന്ന് ഭക്ഷ്യ നിര്‍മ്മാണ ശാലകൾ പൂട്ടി
മൃതദേഹങ്ങൾ മാറിയ വിവരം അബുദാബിയിലെ ആശുപത്രി അധികൃതർ തന്നെയാണ് നിഥിന്റെ വീട്ടുകാരെ അറിയിച്ചത്. അബുദാബിയിലെ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം എംബാം ചെയ്ത മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങുകയായിരുന്നു. വെള്ളിയാഴ്ച പുലര്‍ച്ചെ കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ മൃതദേഹം മാറിയെന്നറിഞ്ഞപ്പോൾ അടുത്തുള്ള സർക്കാർ ആശുപത്രിയിലേക്ക് മൃതദേഹം മാറ്റി. തുടർന്ന് ചെന്നൈ സ്വദേശിയുടെ ബന്ധുക്കൾ എത്തി മൃതദേശം ഏറ്റുവാങ്ങുകയും ചെയ്തു.
സംഭവം അറിഞ്ഞു ആശങ്കയിലായ ബന്ധുക്കള്‍ മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെടുകയായിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസ് നിര്‍ദ്ദേശപ്രകാരം നോര്‍ക്ക റൂട്‌സ് അധികൃതരും ഉന്നത പൊലിസുദ്യോഗസ്ഥരും നിഥിന്റെയും തമിഴ്‌നാട് സ്വദേശിയുടെയും ബന്ധുക്കളുമായും രാമനാഥപുരം ജില്ലാ കലക്ടര്‍, പൊലീസ് മേധാവി എന്നിവരുമായും ബന്ധപ്പെട്ടു. അബുദാബിയിലെ മലയാളി സംഘടനകളുടെയും സഹായം തേടി.
നിഥിന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള സാങ്കേതിക നടപടിക്രമങ്ങള്‍ പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്നു. അബുദാബിയിലെ ഇന്ത്യന്‍ എംബസിയുമായി നോര്‍ക്ക അധികൃതര്‍ നിരന്തരം ബന്ധപ്പെടുന്നുണ്ട്.
Post Your Comments