കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഞാന്‍ പുകഴ്ത്തി സംസാരിച്ചിട്ടുമില്ല.. തനിക്ക് രാഷ്ട്രീയവുമില്ല ഇത് പറയുന്നത് ടിനി ടോം. പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴ്ത്തി സംസാരിച്ചെന്ന ആരോപണം ടിനി ടോം നിഷേധിച്ചു. . ഫെയ്സ്ബുക്ക് ലൈവിലൂടെയാണ് തനിക്കെതിരെ ഉയര്‍ന്ന ആരോപണം ടിനി ടോം തള്ളിയിരിക്കുന്നത്.
ഇന്ത്യ യഥാര്‍ത്ഥ ഇന്ത്യ ആയത് ശ്രീ നരേന്ദ്ര മോദിജി പ്രധാനമന്ത്രി ആയതിനു ശേഷമാണ്. അന്ധമായ ബിജെപി വിരോധം കാരണം പ്രതിപക്ഷ പാര്‍ട്ടികള്‍ അദേഹം ചെയ്ത നല്ല കാര്യങ്ങള്‍ പോലും അംഗീകരിക്കാന്‍ തയാറാകുന്നില്ല. എന്ന് ടിനി ടോം പറഞ്ഞെന്നായിരുന്നു സാമൂഹ്യമാധ്യമങ്ങളിലെ പ്രചരണം. ‘ഉളിയന്നൂര്‍ തച്ചന്’ എന്ന വ്യാജ ഫെയ്സ്ബുക്ക് അക്കൗണ്ടിലാണ് ബിജെപിയേയും മോദിയേയും ടിനി ടോം പുകഴ്ത്തി എന്ന തരത്തില്‍ വാര്‍ത്ത വന്നത്.
https://www.facebook.com/tiny.tom.564/videos/1060759064090936/
Post Your Comments