മിര്‍സാപുര്‍: പരിപൂര്ണമല്ലാത്ത പദ്ധതികളുമായാണ് മുന്‍ സര്‍ക്കാരുകള്‍ എത്തിയതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. നാലു വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുകയാണ് കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യമെന്നും ഇന്ന് കര്‍ഷകര്‍ക്കായി മുതലക്കണ്ണീല്‍ ഒഴുക്കുന്നവരോട് എന്തുകൊണ്ടാണ് നിങ്ങളുടെ ഭരണകാലത്ത് രാജ്യത്തെ ജലസേചന പദ്ധതികള്‍ പൂര്‍ണമാക്കാതെ പോയതെന്നു ചോദിക്കണമെന്നും മോദി വ്യക്തമാക്കി. ഉത്തര്‍പ്രദേശിലെ മിര്‍സാപൂരില്‍ പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രോഗികള്‍, പാവപ്പെട്ടവര്‍, കുട്ടികള്‍, യുവാക്കള്‍, കര്‍ഷകര്‍ എന്നിങ്ങനെ എല്ലാവര്ക്കും പൂര്‍ണശ്രദ്ധ ലഭിക്കുന്ന ഒരു പുതിയ ഇന്ത്യയാണു എന്റെ സര്‍ക്കാര്‍ സ്വപ്നം കാണുന്നത്. പാവപ്പെട്ടവനും പണക്കാരനും തമ്മിലുള്ള അന്തരം ഇല്ലാതാക്കുമെന്നും എല്ലാ വിഭാഗങ്ങള്‍ക്കും പൂര്‍ണശ്രദ്ധ ലഭിക്കുന്ന ഇന്ത്യയാണ് തന്റെ ലക്ഷ്യമെന്നും പ്രധാനമന്ത്രി പറയുകയുണ്ടായി.
Post Your Comments