Latest NewsIndia

തട്ടിക്കൊണ്ടു പോയ കൗമാരക്കാരി പൊലീസ് സ്റ്റേഷനിൽ മരിച്ച നിലയിൽ

ന്യൂഡൽഹി: ന്യൂഡല്‍ഹി : അയൽക്കാരൻ തട്ടിക്കൊണ്ടു പോയ കൗമാരക്കാരിയെ പൊലീസ് സ്റ്റേഷനിൽ മരിച്ച നിലയിൽ കണ്ടെത്തി. പോലീസുകാർ വിളിച്ചു വരുത്തിയതിനെ തുടർന്ന് രക്ഷിതാക്കൾ തിലക് വിഹാര്‍ പോലീസ് സ്റേഷനിലെത്തിയപ്പോഴാണ് മകളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അയല്‍ക്കാരന്‍ തട്ടിക്കൊണ്ടുപോയ തന്റെ മകളെയാണ് സ്റ്റേഷനിൽ മരിച്ച നിലയിൽ കണ്ടെത്തിയതെന്ന് പെൺകുട്ടിയുടെ അമ്മ പറയുന്നു.

മകളും അയല്‍ക്കാരന്റെ മകനും തമ്മിലുള്ള വിവാഹം നടത്തണമെന്ന് അയാള്‍ ആവശ്യപ്പെട്ടിരുന്നു.എന്നാൽ മകള്‍ക്ക് പ്രായപൂര്‍ത്തിയാകാത്തതിനാല്‍ വിവാഹം നടത്താന്‍ തയ്യാറല്ലെന്ന് വ്യക്തമാക്കി. ഇതിനെ തുടർന്നാണ് തട്ടിക്കൊണ്ടുപോയത്. തന്റെ മൂന്ന് ആണ്‍മക്കളെയും പോലീസ് സ്‌റ്റേഷനിൽ പൂട്ടിയിട്ടിരിക്കുകയായിരുന്നുവെന്നും അവര്‍ ആരോപിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button