ചെന്നൈ: രാജ്യത്തെ നിയമസഭ, ലോക്സഭ തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്തണമെന്ന കേന്ദ്രസര്‍ക്കാര്‍ ആശയത്തെ പിന്തുണച്ച് തമിഴ് സൂപ്പര്‍ താരം രജനീകാന്ത്. ഒരു ഇന്ത്യ ഒരു തെരഞ്ഞെടുപ്പ് എന്ന ആശയം നല്ലതാണെന്നും അത് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പണവും സമയവും ലാഭിക്കുന്നതിന് സഹായകരമായിരിക്കുമെന്നും സൂപ്പർതാരം രജനീകാന്ത് പറഞ്ഞു.
Also Read: ഹിമാ ദാസിനെ ആസമിന്റെ സ്പോര്‍ട്സ് അംബാസിഡറായി പ്രഖ്യാപിച്ച് ആസം മുഖ്യമന്ത്രി
അതേസമയം തമിഴ്നാട്ടില്‍ അഴിമതി കൂടുതലാണെന്ന അമിത് ഷായുടെ പ്രസ്താവന ചൂണ്ടിക്കാട്ടിയപ്പോള്‍ അക്കാര്യത്തില്‍ അദ്ദേഹത്തോട് തന്നെ പ്രതികരണം തേടണമെന്നായിരുന്നു രജനി മറുപടി നല്‍കിയത്. വരാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ലെന്നും അദ്ദേഹം അഭിമുഖത്തിനിടെ പറഞ്ഞു.
രാജ്യത്തെ തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം നടത്തുന്നതിനിടെയാണ് ഇതിനെ പിന്തുണച്ച് രജനീകാന്ത് ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്.
Post Your Comments