Latest NewsSports

ഹിമാ ദാസിനെ ആസമിന്റെ സ്പോര്‍ട്സ് അംബാസിഡറായി പ്രഖ്യാപിച്ച് ആസം മുഖ്യമന്ത്രി

ഡിസ്‌പുർ: ഇന്ത്യയുടെ അഭിമാനമായ ഹിമ ദാസിനെ അനുമോദിച്ചും ആദരിച്ചും സ്വന്തം നാടായ അസം. ഹിമയെ ആസമിന്റെ സ്പോര്‍ട്സ് അംബാസിഡറായി പ്രഖ്യാപിച്ച ആസം മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാല്‍ അൻപത് ലക്ഷത്തിന്റെ പാരിതോഷികവും നല്കുമെന്നറിയിച്ചു. ഐ.എ.എഫ് ലോക അണ്ടര്‍-20 അത്‍ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ 400 മീറ്റര്‍ ഫൈനലില്‍ സ്വര്‍ണ്ണം നേടി ഹിമ ചരിത്രം സൃഷ്ടിച്ചിരുന്നു. ഇന്ത്യയ്ക്കായി അന്താരാഷ്ട്ര തലത്തില്‍ ട്രാക്ക് ഇവന്റില്‍ സ്വര്‍ണ്ണം നേടുന്ന ചരിത്രത്തിലെ ആദ്യ അത്‍ലീറ്റ് എന്ന ബഹുമതിയാണ് ഹിമ സ്വന്തമാക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button