![](/wp-content/uploads/2018/07/JESNA.png)
റാന്നി: ജെസ്‌നയ്ക്കായി അന്വേഷണ സംഘം വീണ്ടും ബംഗളൂരുവില്‍ എത്തി അന്വേഷണം നടത്തി. എന്നാല്‍ അന്വേഷണത്തില്‍ യാതൊരു തുമ്പും ലഭിച്ചില്ല. മെയ് അഞ്ചിന് ജെസ്‌നയുടെ മുഖസാദൃശ്യമുള്ള പെണ്‍കുട്ടിയെ ഒരു യുവാവിനൊപ്പം ബംഗലൂരു വിമാനത്താവളത്തില്‍ കണ്ടു എന്നായിരുന്നു സന്ദേശം ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ വിമാനത്താവളത്തിലെ രേഖകള്‍ പരിശോധിച്ചെങ്കിലും ജെസ്‌നയുടെ പേര് കണ്ടെത്താനായില്ല.
READ ALSO: ജെസ്‌ന തിരോധാനം: അന്വേഷണം ബെംഗല്ലൂരുവിൽ നിന്ന് മുണ്ടക്കയത്തേക്ക്
ഹൈദരാബാദില്‍ പോകാന്‍ വിമാനത്താവളത്തിലെത്തിയ കാഞ്ഞിരപ്പള്ളി സ്വദേശിയാണ് ജെസ്‌നയോടെ സാമ്യമുള്ള പെണ്‍കുട്ടിയെ വിമാനത്താവളത്തില്‍ കണ്ടെന്ന് പോലീസിനെ അറിയിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് വിമാനത്താവളത്തിലെത്തി അന്വേഷണം നടത്തിയത്.
എന്നാല്‍ മെയ് അഞ്ചിന് സഞ്ചരിച്ചവരുടെ രേഖകള്‍ പരിശോധിച്ചെങ്കിലും ജെസ്‌നയുടെ പേരോ മറ്റ് വിവരങ്ങളോ ഉണ്ടായിരുന്നില്ല.
Post Your Comments