പാലക്കാട്: കാട്ടുപോത്ത്, പന്നി, മ്ലാവ് തുടങ്ങിയ മൃഗങ്ങളെ വനംവകുപ്പു തന്നെ കൊന്ന് ഇറച്ചിയാക്കി വിൽക്കണമെന്ന് വ്യക്തമാക്കി പി.സി. ജോർജ് എംഎൽഎ. വന്യമൃഗങ്ങളുടെ എണ്ണവും ശല്യവും വർധിച്ചുവരുന്ന സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഈ നടപടിയിലൂടെ വനംവകുപ്പിനു ലാഭവും കർഷകർക്കു രക്ഷയും ലഭിക്കും. വർധിച്ചുവരുന്ന വന്യമൃഗശല്യം എങ്ങനെ നിയന്ത്രിക്കാമെന്ന് വനംവകുപ്പ് വിദേശത്തു പോയി പഠിക്കണമെന്നും പി.സി. ജോർജ് വ്യക്തമാക്കി.
Read Also: പി.സി. ജോർജ് എംഎൽഎയെ രൂക്ഷമായി വിമർശിച്ച് വനിതാ കമ്മീഷൻ അധ്യക്ഷ
വന്യമൃഗശല്യം നിയന്ത്രിക്കാൻ അടിയന്തിര നടപടി സ്വീകരിച്ചില്ലെങ്കിൽ കർഷകരെ അണിനിരത്തി സർക്കാരിനെക്കൊണ്ട് നടപടി എടുപ്പിക്കും. പിണറായി സർക്കാരിനു കീഴിൽ സംസ്ഥാനത്ത് ഒരു മാറ്റം പ്രകടമാകുന്നുണ്ട്. ഇതേ രീതിയിൽ ഭരണം മുന്നോട്ടുകൊണ്ടുപോകണമെന്നും പി.സി. ജോർജ് കൂട്ടിച്ചേർത്തു.
Post Your Comments