Latest NewsIndia

കക്ഷികൾക്കിടയിൽ അഭിപ്രായവ്യത്യാസം; തിരഞ്ഞെടുപ്പിന്റെ കാര്യത്തിൽ തീരുമാനം ആയില്ല

ന്യൂഡൽഹി: കാലാവധി പൂർത്തിയാകുന്ന പതിനൊന്ന് സംസ്ഥാന നിയമസഭകളിലേക്കുള്ള തിരഞ്ഞെടുപ്പും ലോക്സഭാ തിരഞ്ഞെടുപ്പും ഒരുമിച്ച് നടത്തുക എന്ന ആശയത്തിൽ കക്ഷികൾക്ക് ഏകാഭിപ്രായം ഇല്ല. അതേസമയം ഇങ്ങനെ ഒരു സാഹചര്യം വരുകയാണെങ്കിൽ നിലവിലുള്ള വ്യവസ്ഥകൾ ഭേദഗതി ചെയ്യാതെ സാധ്യമല്ലെന്നും നിലവിലുള്ളതിന്റെ ഇരട്ടി വോട്ടിംഗ് മെഷീനുകൾ ആവശ്യമായി വരുമെന്നും തിരഞ്ഞെപ്പ് കമ്മീഷനും അറിയിച്ചിട്ടുണ്ട്.

Also Read: കൈയേറി നിര്‍മിച്ച ആരാധനാലയങ്ങളെ സംബന്ധിച്ച ഉത്തരവ് നടപ്പാക്കാന്‍ ഹൈക്കോടതിയുടെ നിര്‍ദേശം

ഒരുമിച്ച് തിരഞ്ഞെടുപ്പ് നടത്തുന്നതിനെക്കുറിച്ച് രാഷ്ട്രീയ പാർട്ടികളുമായി നടത്തുന്ന ചർച്ചകളുടെ അടിസ്ഥാനത്തിൽ ഉടനടി റിപ്പോർട്ട് നൽകാനാവില്ലെന്നാണ് ലോ കമ്മിഷനുമായി അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. നിലപാടറിയിക്കാൻ ബിജെപിക്ക് കമ്മീഷൻ ഈ മാസം 31 വരെ സമയമാനുവദിച്ചിട്ടുണ്ട്. ആശയത്തെ പരസ്യമായി എതിർത്തെങ്കിലും അത് ഔദ്യോഗികമായി വ്യക്തമാക്കാനോ സമയം ചോദിക്കാനോ കോൺഗ്രസ് ഇതുവരെ തയ്യാറായിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button