തിരുവനന്തപുരം•ഹിന്ദു പെണ്‍കുട്ടികള്‍ കുളിച്ച് സുന്ദരികളായി നല്ല വസ്ത്രങ്ങള്‍ ധരിച്ച് അമ്പലത്തില്‍ പോകുന്നത് തങ്ങള്‍ ലൈംഗിക ബന്ധത്തിന് തയ്യാറാണെന്ന് പ്രഖ്യാപിക്കാനാണെന്ന് മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിക്കുന്ന നോവല്‍. മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിക്കുന്ന, കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവ് കൂടിയായ എസ് ഹരീഷ് എഴുതുന്ന ‘മീശ’ എന്ന നോവലിലാണ് വിവാദ പരാമര്‍ശം.
സ്ത്രീകള്‍ ഏറ്റവും നല്ല വസ്ത്രങ്ങള്‍ ഭംഗിയായി അണിഞ്ഞ് പ്രാര്‍ത്ഥിക്കുന്നത് തങ്ങള്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ തയ്യാറാണെന്ന് അബോധമായി പ്രഖ്യാപിക്കുകയാണെന്ന് നോവലില്‍ പറയുന്നു. മാസത്തില്‍ നാലു ദിവസം (ആര്‍ത്തവ സമയത്ത്) വരാതിരിക്കുന്നത് ആ സമയത്ത് സംഗതിക്ക് തയ്യാറല്ല എന്ന് പൂജാരിമാരെ അറിയിക്കുകയാണ് കൊടുക്കുക ഉദ്ദേശമെന്നും നോവല്‍ പറഞ്ഞു വയ്ക്കുന്നു. അവരായിരുന്നല്ലോ പണ്ട് ഈ കാര്യത്തിന്റെ ആശന്മാരെന്നും നോവലില്‍ ചോദിക്കുന്നുണ്ട്.
നോവലിനും നോവലിസ്റ്റിനുമെതിരെ സോഷ്യല്‍ മീഡിയയില്‍ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. മറ്റു സമുദായങ്ങളിലെ അന്ധവിശ്വാസങ്ങളെ പ്രോഹത്സാഹിപ്പികുകയും ഒരു സമുദായത്തെ മാത്രം കരി വാരി തേയ്ക്കുകയും ചെയ്യുന്ന മാധ്യമ പ്രവര്‍ത്തിയാണിതെന്ന് പ്രതിഷേധക്കാര്‍ ആരോപിക്കുന്നു. പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് എസ് ഹരീഷ് തന്റെ ഫേസ്ബുക്ക് ഐഡി ഡീ-ആക്ടിവേറ്റ് ചെയ്തിരിക്കുകയാണ്.
സോഷ്യല്‍ മീഡിയയിലെ ചില പ്രതികരണങ്ങളിലൂടെ…
Post Your Comments