Latest NewsIndiaUncategorized

ഡല്‍ഹി മോഡല്‍ ആത്മഹത്യ വീണ്ടും, ഇക്കുറി ജീവനൊടുക്കിയത് ഒരു കുടുംബത്തിലെ ആറ് പേര്‍

ഝാര്‍ഖണ്ഡ്: ഡല്‍ഹിയില്‍ ഒരു കുടുംബത്തിലെ 11 പേര്‍ ആത്മഹത്യ ചെയ്‌തെന്ന വാര്‍ത്ത ഞെട്ടലോടെയാണ് ഏവരും ഉള്‍ക്കൊണ്ടത്. ഇത്തരത്തില്‍ ഇപ്പോള്‍ മറ്റൊരു വാര്‍ത്ത കൂടി എത്തിയിരിക്കുകയാണ്. ഒരു കുടുംബത്തിലെ ആറ് പേര്‍ ആത്മഹത്യ ചെയ്തു. ഝാര്‍ഖണ്ഡിലാമ് സംഭവം.

READ ALSO: പതിനൊന്നുപേർ ആത്മഹത്യ ചെയ്‌ത വീട്ടിൽ പ്രേതബാധ; ശുദ്ധീകരണ പൂജ നടത്താനുള്ള ഒരുക്കത്തിൽ അയൽവാസികൾ

ഹസാരിബാഗിലെ വീട്ടിലെ ആറ് പേരെയാണ് ഞായറാഴ്ച ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. രണ്ട് സ്ത്രീകളും രണ്ട് പുരുഷന്മാരും രണ്ട് കുട്ടികളുമാണ് മരിച്ചത്. വീട്ടില്‍ നിന്നും ആത്മഹത്യ കുറിപ്പും കണ്ടെടുത്തു. കടത്തില്‍ മുങ്ങിയതോടെയാണ് ജീവനൊടുക്കാന്‍ തീരുമാനിച്ചതെന്നാണ് കത്തില്‍ കുറിച്ചിരിക്കുന്നത്.

അഞ്ച് പേര്‍ തൂങ്ങി മരിച്ച നിലയിലും ഒരാള്‍ മേല്‍ക്കൂരയില്‍ നിന്നും ചാടിയ നിലയിലുമായിരുന്നു. 70 കാരിയായ മഹാവീര്‍ മഹേശ്വരി അദ്ദേഹത്തിന്റെ ഭാര്യ കിരണ്‍ മഹേശ്വരി(65) മകന്‍ നരേഷ്(40), നരേഷിന്റെ ഭാര്യ പ്രിതി അഗര്‍വാള്‍(38), ഇവരുട രണ്ട് മക്കള്‍ എട്ട് വയസുകാരന്‍ അമാന്‍ ആറ് വയസുകാരി അജ്ഞലി എന്നിവരാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button