ആലപ്പുഴ : സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം ഏർപ്പെടുത്തിയതിന് പിന്നാലെ വിഷമീനുകൾ വിപണിയിൽ വ്യപകമാകാൻ തുടങ്ങി. കടൽ മീനുകൾ വാങ്ങിക്കഴിക്കാൻ ഭയക്കുന്നവർ ഇതോടെ നടൻ മീനുകൾ വാങ്ങിക്കഴിക്കാൻ തുടങ്ങി. നാടൻ മീനുകൾക്ക് ആവശ്യക്കാരേറിയപ്പോൾ വിലയും വർദ്ധിച്ചു.
ഏറ്റവും കൂടുതൽ വിലയുള്ളത് നടൻ വരാലിനാണ് കിലോയ്ക്ക് 600 രൂപ. കരിമീനിനും വില 500 രൂപതന്നെ. 100 മുതല്‍ 200 രൂപ വരെയാണ് വിലവര്‍ധന. കായല്‍ തീരത്ത് 60 രൂപ മാത്രം വില ഉണ്ടായിരുന്ന കക്കയിറച്ചിക്ക് വില ഇപ്പോള്‍ 100 കഴിഞ്ഞു. കാരിക്ക് 400 ഉും ചെമ്പല്ലിക്ക് 250 ഉം പരലിന് 220 ഉം പള്ളത്തിക്ക് 200 ഉം രൂപവീതമാണ് വില. മത്സ്യക്കൃഷി നടത്തുന്നവർക്കും ഈ സമയം നല്ല ലാഭമാണ് ഉണ്ടായിരിക്കുന്നത്. തിലോപ്പി, റെഡ് ബെല്ലി, കട്‌ല, രോഹു എന്നീ വളര്‍ത്തുമത്സ്യങ്ങള്‍ക്ക് ഇപ്പോള്‍ വില 300 രൂപ മുതല്‍ 400 വരെയായി.
Read also:ഭൂഗര്‍ഭ കണിക പരീക്ഷണശാല പരിസ്ഥിതി പ്രശ്‌നങ്ങൾ ഉണ്ടാക്കില്ലെന്ന് അറിയിപ്പ്
എന്നാൽ ട്രോളിംഗ് നിരോധനം അവസാനിക്കുന്നതോടെ നാടൻമീനുകളുടെ വില അൽപ്പം കുറയുമെന്ന പ്രതീക്ഷയിലാണ് ജനങ്ങൾ. ഫോര്‍മലിന്‍ പോലുള്ള അതി മാരകമായ വിഷം കലര്‍ന്ന മത്സ്യങ്ങള്‍ അന്യസംസ്ഥാനങ്ങളില്‍ നിന്നും ഇറക്കുമതി ചെയ്ത് കേരളത്തില്‍ വില്‍പ്പന നടത്തുന്നതിനെതിരെ സംസ്ഥാന ആരോഗ്യ വകുപ്പ് നടത്തിയ വ്യാപക പരിശോധനയിലാണ് വിഷമീനുകള്‍ പിടിച്ചെടുത്തത്. കേരളം നടപടി സ്വീകരിച്ചതിന് പിന്നാലെ വിഷമീനുകള്‍ക് മറ്റ് സംസ്ഥാനങ്ങളും കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.
Post Your Comments