റാഞ്ചി: ജാർഘണ്ഡിൽ ആറംഗ കുടുംബം ആത്മഹത്യ ചെയ്ത നിലയിൽ. നരേഷ് മഹേശ്വരി എന്ന യുവാവും ഇയാളുടെ മാതാപിതാക്കളും ഭാര്യയും രണ്ട് മക്കളുമാണ് ആത്മഹത്യ ചെയ്തത്. ഇതിൽ കുട്ടികളുടെ മൃതദേഹങ്ങൾ കഴുത്തറുത്ത നിലയിലാണ് കണ്ടെത്തിയിരിക്കുന്നത്. നരേഷ് ടെറസിൽ നിന്നും ചാടിയാണ് ആത്മഹത്യ ചെയ്തിരിക്കുന്നത്. അതേസമയം മാതാപിതാക്കളുടെയും ഭാര്യയുടെയും മൃതദേഹം ഫാനിൽ തൂങ്ങിനിൽക്കുന്ന നിലയിലുമാണ് കണ്ടെത്തിയത്.
Read Also: പതിനൊന്നുപേർ ആത്മഹത്യ ചെയ്ത വീട്ടിൽ പ്രേതബാധ; ശുദ്ധീകരണ പൂജ നടത്താനുള്ള ഒരുക്കത്തിൽ അയൽവാസികൾ
50 ലക്ഷത്തിന്റെ കടം ഉണ്ടെന്നും അതിനാലാണ് ആത്മഹത്യ ചെയ്യുന്നതെന്നുമാണ് ആത്മഹത്യാക്കുറിപ്പിൽ എഴുതിയിരിക്കുന്നത്. കൊലപാതകമാണോ എന്നും അന്വേഷണം നടത്തുന്നതായി പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചിട്ടുണ്ട്.
Post Your Comments