ന്യൂഡൽഹി: ആത്മഹത്യ ചെയ്ത ഭാട്ടിയ കുടുംബത്തിലെ 11 പേരുടെയും ആത്മാക്കൾ മോക്ഷപ്രാപ്തി ലഭിക്കാതെ അലഞ്ഞുതിരിയുന്നുണ്ടെന്ന വിശ്വാസത്തിൽ അയൽവാസികൾ. അതിൽനിന്നു രക്ഷപെടുന്നതിനായി ‘ശുദ്ധീകരണ’ പൂജ നടത്താനുള്ള ഒരുക്കത്തിലാണവർ. സ്ഥലത്തിന് വിലകുറഞ്ഞതായും കാറുകളും ഓട്ടോകളും പോലും ഇവിടേക്ക് വരാൻ മടിക്കുന്നതുമായാണ് സൂചന. അതിനിടെ, പ്രേതങ്ങളുണ്ടെന്ന ആരോപണങ്ങളെ തള്ളി ലളിത് ഭാട്ടിയയുടെ മൂത്ത സഹോദരൻ ദിനേഷ് രംഗത്തെത്തി. പൊലീസിന്റെ നടപടിക്രമങ്ങൾ പൂർത്തിയായതിനുശേഷം കുറച്ചുദിവസത്തേക്കു താൻ ആ വീട്ടിൽ താമസിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ജൂൺ 30ന് ആണ് ഭാട്ടിയ കുടുംബത്തിലെ 11 പേരെ മരിച്ചനിലയിൽ കണ്ടെത്തിയത്. കൊല്ലപ്പെട്ട 11 പേരിൽ പത്തു പേരുടെയും മൃതദേഹം തൂങ്ങിയാടുന്ന നിലയിലായിരുന്നു. ഒരാളുടെ മൃതദേഹം വീടിന്റെ മറ്റൊരു മുറിയിൽ തൂങ്ങി ഭാഗികമായി തറയിൽ കിടന്ന നിലയിലാണ് കണ്ടെത്തിയത്. ന്ത് നഗറിലെ ഭാട്ടിയ കുടുംബത്തിലെ നാരായൺ ദേവി (77), മകൾ പ്രതിഭ (57), ആൺമക്കളായ ഭുവ്നേഷ് (50), ലളിത് ഭാട്ടിയ (45), ഭുവ്നേഷിന്റെ ഭാര്യ സവിത (48), ഇവരുടെ മൂന്നു മക്കളായ മീനു (23), നിധി (25), ധ്രുവ് (15), ലളിതിന്റെ ഭാര്യ ടിന (42), മകൾ ശിവം, പ്രതിഭയുടെ മകൾ പ്രിയങ്ക (33) എന്നിവരാണ് മരിച്ചത്.
Post Your Comments