CricketSports

കൂവലും പരിഹാസവും ഔട്ടായപ്പോൾ കൈയ്യടിയും; ടീം ഇന്ത്യയെ ഒന്നാം റാങ്കിലെത്തിച്ച ‘ക്യാപ്റ്റൻ കൂൾ’ സ്റ്റേഡിയം വിട്ടതിങ്ങനെ

ലണ്ടൻ: ആരാധകർ എക്കാലവും ഓർമയിൽ സൂക്ഷിക്കുന്ന തകർപ്പൻ വിജയങ്ങൾ സമ്മാനിച്ച മഹേന്ദ്രസിങ് ധോണിയെ ലോർഡ്സ് സ്റ്റേഡിയത്തിൽ നിന്നും ഇന്ത്യൻ ആരാധകർ മടക്കി അയച്ചത് കൂക്കി വിളികളോടും പരിഹാസത്തോടൊപ്പവുമാണ്. ധോണി പുറത്തായപ്പോൾ അവർ കയ്യടിക്കുകയും ചെയ്തു. ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തിൽ ബാറ്റിങ്ങിലെ മെല്ലെപ്പോക്കിന്റെ പേരിലായിരുന്നു ആരാധകർ ക്യാപ്റ്റൻ കൂളിനെ അപമാനിച്ചത്. ഏകദിന ക്രിക്കറ്റിൽ ധോണി 10,000 റൺസ് പൂർത്തിയാക്കിയ ചരിത്രമത്സരമായിരുന്നു അതെന്നതും ശ്രദ്ധേയമാണ്.

Read Also: പതിനായിരം റണ്‍സ് തികച്ച് ധോണി ; ചരിത്രനേട്ടം കുറിക്കുന്ന നാലാമത്തെ ഇന്ത്യക്കാരന്‍

ഒരു ഓവറിൽ ഷാർദുൽ താക്കൂറും അക്സർ പട്ടേലും കുടിവെള്ളവും പകരം നൽകാനുള്ള ബാറ്റുമായി സ്റ്റേഡിയത്തിലെത്തിയതു പോലും സ്കോറിങ്ങിന്റെ വേഗം കൂട്ടാൻ ധോണിയെ ഉപദേശിക്കാണെന്ന തരത്തിൽ കമന്ററിയും ഉയരുകയുണ്ടായി. എന്നാൽ മൽസരശേഷം മാധ്യമങ്ങളെ കാണാനെത്തിയ യുസ്‌വേന്ദ്ര ചാഹൽ സ്കോറിങ്ങിന്റെ വേഗം കൂട്ടാൻ ധോണിക്ക് പ്രത്യേകം നിർദ്ദേശമൊന്നും നൽകിയിട്ടില്ലെന്ന് വ്യക്തമാക്കി. ഹാർദിക് പാണ്ഡ്യ പുറത്തായശേഷം പിന്നീട് ഇറങ്ങാനുണ്ടായിരുന്നത് താനും സിദ്ധാർഥ് കൗളും ഉമേഷ് യാദവും കുൽദീപ് യാദവും മാത്രമായിരുന്നു. രണ്ടോ മൂന്നോ സ്പെഷൽ ബാറ്റ്സ്മാൻമാർ ഇറങ്ങാനുള്ളതുപോലെ ധോണിക്ക് എങ്ങനെ ബാറ്റു ചെയ്യാനാകും. ഈ സാഹചര്യത്തിൽ കൂടുതൽ സമയം ക്രീസിൽ ചെലവഴിക്കുക എന്നത് മാത്രമായിരുന്നു മുൻപിലുള്ള വഴി. നേരത്തെ തന്നെ വലിയ ഷോട്ടിന് ശ്രമിച്ച് ധോണി പുറത്തായിരുന്നെങ്കിൽ, ഇന്നിങ്സിൽ 50 ഓവർ തികയ്ക്കാൻ ഇന്ത്യയ്ക്ക് സാധിക്കില്ലായിരുന്നുവെന്നും ചാഹൽ കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button