ലോർഡ്‌സ്: ഏകദിന ക്രിക്കറ്റില്‍ 10000 റണ്‍സ് തികയ്ക്കുന്ന നാലാമത്തെ ഇന്ത്യന്‍ താരമായി മഹേന്ദ്ര സിംഗ് ധോണി. ഇംഗ്ലണ്ടിനെതിരെ ലോര്‍ഡ്സില്‍ നടക്കുന്ന രണ്ടാംഏകദിനത്തില്‍ തന്റെ 33-ആം റണ്‍സ് നേടിയാണ് അദ്ദേഹം ചരിത്ര നേട്ടത്തിലെത്തിയത്. ലോകക്രിക്കറ്റില്‍ ഈ നേട്ടം കൈവരിക്കുന്ന പന്ത്രണ്ടാം താരമാണ് ധോണി. മുന്‍ ശ്രീലങ്കന്‍ വിക്കറ്റ് കീപ്പര്‍ സങ്കക്കാരക്ക് ശേഷം 10,000 റൺസ് ക്ലബില്‍ അംഗമാവുന്ന രണ്ടാമത്തെ മാത്രം വിക്കറ്റ് കീപ്പർ എന്ന റെക്കോർഡും അദ്ദേഹം സ്വന്തമാക്കി.
Also Read: ബിജെപിയുടെ ഭരണത്തിൽ നിന്ന് രക്ഷിക്കാൻ അപേക്ഷിച്ച് പരമശിവന് കത്ത്
തന്റെ 320 -ം ഏകദിന മത്സരത്തില്‍, 273-ം ഇന്നിംഗ്സിലാണ് ധോണി 10000 റണ്‍സ് ക്ലബ്ബില്‍ ഇടം പിടിച്ചത്. സച്ചിന്‍ ടെണ്ടുല്‍ക്കര്‍, സൗരവ് ഗാംഗുലി, രാഹുല്‍ ദ്രാവിഡ് എന്നിവരാണ് മുന്‍പ് ഈ നേട്ടത്തിലെത്തിയ ഇന്ത്യന്‍ താരങ്ങള്‍. ഇതില്‍ സച്ചിന്‍ ടെണ്ടുല്‍ക്കറാണ് ലോകക്രിക്കറ്റില്‍ത്തന്നെ ആദ്യം ഈ നേട്ടം കൈവരിച്ചത്.
ഇന്നലെ നടന്ന മത്സരത്തിൽ ആദ്യ ഇന്നിങ്സില്‍ ഏകദിനത്തില്‍ 300 ക്യാച്ചുകള്‍ സ്വന്തമാക്കുന്ന ആദ്യ താരം എന്ന റെക്കോർഡും സ്വന്തം പേരിലാക്കിയിരുന്നു.
Post Your Comments