Kerala

കണ്‍സ്യൂമര്‍ഫെഡ് ഷോപ്പുകള്‍ക്ക് മുന്നിൽ സെൽഫിയെടുത്ത് ക്രൊയേഷ്യ ആരാധകർ; സംഭവം ഇങ്ങനെ

തിരുവനന്തപുരം: ക്രൊയേഷ്യൻ ആരാധകർ കേരളത്തിലെ കണ്‍സ്യൂമര്‍ഫെഡ് ഷോപ്പുകളുടെ മുന്നിൽ നിന്ന് സെൽഫി എടുക്കുമ്പോൾ മിക്ക ആളുകളും അമ്പരപ്പിലാണ്. കണ്‍സ്യൂമര്‍ഫെഡ് ഷോപ്പുകളുടെ നിറവും ക്രൊയേഷ്യന്‍ ജഴ്‌സിയും തമ്മിലുള്ള സാദൃശ്യമാണ് ഇതിന് കാരണം. ക്രൊയേഷ്യയുടെ ദേശീയപതാകയില്‍ തന്നെയുള്ള ഈ വെളുപ്പും ചുവപ്പും ചേര്‍ന്ന കളങ്ങളാണ് അവരുടെ ഫുട്‌ബോള്‍ ടീമിന്റെ ജഴ്‌സിയിലും കാണാൻ കഴിയുന്നത്.

Read Also: ക്രൊയേഷ്യന്‍ ക്രോസ്സ് ; പരിശീലകനെ നാട് കടത്തി ക്രൊയേഷ്യ

കണ്‍സ്യൂമര്‍ഫെഡ് ഷോപ്പുകള്‍ക്കു ഇതേ നിറം വന്നതിന് പിന്നില്‍ ക്രൊയേഷ്യന്‍ ബന്ധമൊന്നുമില്ല. 2007ല്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് കണ്‍സ്യൂമര്‍ഫെഡ് മാനേജിങ് ഡയറക്ടര്‍ ആയിരുന്ന ഡോ. റിജി ജി. നായരായിരുന്നു കണ്‍സ്യൂമര്‍ഫെഡ് ഷോപ്പുകൾക്ക് ഈ നിറം പരിഗണിച്ചത്. കണ്‍സ്യൂമര്‍ഫെഡിന്റെ ഷോപ്പുകളെയും സിവില്‍ സപ്ലൈസ് ഷോപ്പുകളായിട്ടായിരുന്നു അന്ന് നാട്ടുകാർ കണ്ടത്. അത് മാറി പെട്ടെന്ന് ആളുകളുടെ കണ്ണിൽ പെടാനാണ് ചുമപ്പ് നിറം തെരഞ്ഞെടുത്തത്. ചുവപ്പു മാത്രമായാല്‍ അതു സിപിഎമ്മിന്റെ കൊടിയുടെ നിറമാകുമെന്ന് കരുതിയതോടുകൂടി വെള്ളയും ചേര്‍ക്കുകയായിരുന്നു. പിന്നീട് യുഡിഎഫ് സര്‍ക്കാര്‍ വന്നപ്പോള്‍ ചുവപ്പ് മാറ്റണമെന്ന നിര്‍ദേശം ചിലര്‍ മുന്നോട്ടുവെച്ചെങ്കിലും മന്ത്രി സി.എന്‍. ബാലകൃഷ്ണന്‍ നിറം മാറ്റേണ്ട ആവശ്യമില്ലെന്ന് നിലപാട് എടുത്തതോടെ നിറം ചുവപ്പും വെള്ളയുമായി തന്നെ തുടരുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button