Latest NewsIndia

മൊബൈൽ ടവറില്‍ കയറി യുവതിയുടെ ഭീഷണി

തെലങ്കാന : പ്രണയിച്ച ആളെ വിവാഹം കഴിക്കാനായി മൊബൈല്‍ ടവറിന് മുകളില്‍ കയറി യുവതിയുടെ ആത്മഹത്യാ ഭീഷണി. തെലങ്കാനയിലെ യദാദ്രി ബോങ്ഗീര്‍ ജില്ലയിലെ വലിഗോണ്ട ഗ്രാമത്തില്‍ വെള്ളിയാഴ്ചയാണ് സംഭവം. ജ്യോതി എന്ന യുവതിയാണ് ടവറിന് മുകളില്‍ കയറിയത്. ഭാസ്കര്‍ എന്ന യുവാവുമായി കഴിഞ്ഞ ഏഴു വർഷമായി യുവതി പ്രണയത്തിലായിരുന്നു. എന്നാൽ ഇരുവർക്കും ഇടയിൽ അടുത്തിടെ പ്രശ്‌നങ്ങൾ ഉണ്ടായി.

തന്നെ വിവാഹം ചെയ്യാന്‍ തയ്യാറായില്ലെങ്കില്‍ താഴേക്ക് ചാടുമെന്നുള്ള ഭീഷണിയുമായാണ് യുവതി മുകളില്‍ കയറിയത്. ഹൈദരാബാദില്‍ സോഫ്റ്റ്‌വെയര്‍ കമ്പനി ജീവനക്കാരിയായ ജ്യോതി ജോലി സ്ഥലത്ത് നിന്നാണ് ഗ്രാമത്തിലെ 40 അടി ഉയരമുള്ള ടവറില്‍ കയറാനായെത്തിയത്. സംഭവസ്ഥലത്ത് തടിച്ചുകൂടിയ ഗ്രാമീണരും പൊലീസും ഉള്‍പ്പടെയുള്ളവര്‍ യുവതിയെ താഴെ ഇറങ്ങാന്‍ പ്രേരിപ്പിച്ചെങ്കിലും അവര്‍ അതിന് തയ്യാറായില്ല.

Read also:ഇനി പ്രണയ സംരക്ഷണ സേനയും കേരളത്തിന് സ്വന്തം

ഒടുവില്‍ യുവാവിനെതിരെ പോലീസ് പരാതി സ്വീകരിച്ചശേഷം മൂന്നു മണിക്കൂറിലധികം നീണ്ടുനിന്ന ശ്രമത്തിനൊടുവില്‍ പോലീസും നാട്ടുകാരും ചേര്‍ന്ന്‍ യുവതിയെ താഴെയിറക്കുകയായിരുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button