തിരുവനന്തപുരം : ആളുകൾ മരിക്കുന്നത് നോക്കിനിൽക്കുകയും ഫോണിൽ പകർത്തുകയും ചെയ്യുന്ന കാലഘട്ടത്തിൽ ബസ്സ്റ്റോപ്പില്‍ കുഴഞ്ഞു വീണ വയോധികനെ ആശുപത്രിയിലെത്തിച്ച് മാതൃകയായ കുറച്ചു പെൺകുട്ടികളുടെ കഥയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
കുഴഞ്ഞു വീണയാളെ ആരും സഹായിക്കാന്‍ മുന്നോട്ട് വരാത്ത സാഹചര്യത്തിലാണ് വിദ്യാര്‍ത്ഥിനികള്‍ മുന്‍കൈയെടുത്താണ് ഇയാളെ ആംബുലന്‍സില്‍ ആശുപത്രിയിലെത്തിച്ചത്. കൃത്യസമയത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ഹാര്‍ട്ട് അറ്റാക്കായതിനാല്‍ ജീവന്‍ രക്ഷിക്കാനുമായില്ല.
Read also:കന്യാസ്ത്രീയെ പീഡിപ്പിച്ച സംഭവത്തിൽ പാലാ ബിഷപ്പിന്റെ മൊഴിയെടുക്കുന്നു
നിറമണ്‍കര എന്‍എസ്എസ് വുമണ്‍സ് കോളജ് വിദ്യാര്‍ത്ഥിനികളുടെ ഈ നന്മ അവരുടെ തന്നെ അധ്യാപികയായ വിനീത മോഹന്‍ ഫേസ്ബുക്കിലൂടെ വെളിപ്പെടുത്തിയപ്പോഴാണ് പുറം ലോകം അറിയുന്നത്. തന്റെ വിദ്യാര്‍ത്ഥികളെ ഓര്‍ത്ത് താന്‍ അഭിമാനിക്കുന്നുവെന്ന് വിനീത ഫേസ്ബുക്കില്‍ കുറിച്ചു.
ദീപിക, കീര്‍ത്തി, ജ്യോത്സന, ശ്രീലക്ഷ്മി എന്നീ വിദ്യാര്‍ത്ഥിനികള്‍ ചേര്‍ന്നാണ് വയോധികനെ സഹായിച്ചത്.
Post Your Comments